യെമനുവേണ്ടി തിങ്കളാഴ്ച മസ്കറ്റ് റുവി പള്ളിയില്‍ മുഴുദിവസ ആരാധന
Sunday, March 6, 2016 10:52 PM IST
മസ്കറ്റ്: ഒമാന്റെ അയല്‍ രാജ്യവും ആഭ്യന്തര പ്രശ്നങ്ങളും ഭീകരാക്രമണങ്ങളും നേരിടുന്ന യെമനുവേണ്ടിയും, അവിടെ പ്രവര്‍ത്തിക്കുന്ന സന്യസ്തര്‍ക്കു വേണ്ടിയും തിങ്കളാഴ്ച രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ റുവി സെന്റ്സ് പീറ്റര്‍ ആന്‍ഡ് പോള്‍ പള്ളിയില്‍ മുഴുദിവസ നിശബ്ദ ആരാധന നടക്കും.

വെള്ളിയാഴ്ച മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന ഏഡനിലെ അഗതി മന്ദിരത്തില്‍ നാലു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെടുകയും, സലേഷ്യന്‍ വൈദികനും പാലാ രൂപതയിലെ രാമപുരം സ്വദേശിയുമായ ഫാ. ടോം ഉഴുന്നാലിയെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോവുകയും ചെയ്തിരുന്നു. അക്രമികള്‍ എത്തുമ്പോള്‍ പ്രാര്‍ത്ഥനയിലായിരുന്ന വൈദികനെ പിന്നീട് കാണാതായി. 54 കാരനായ അച്ചന്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി യെമനില്‍ സേവനം ചെയ്യുകയാണ്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം