അവയവദാന സെമിനാര്‍ നടത്തി
Saturday, March 5, 2016 8:43 AM IST
മസ്ക്കറ്റ്: പ്രതീക്ഷ ഒമാന്‍ അവയവ ദാനത്തെ കുറിച്ചുള്ള ബോധവല്കരണ സെമിനാര്‍ സംഘടിപ്പിച്ചു. വെള്ളിയാഴ്ച ഡാര്‍സയിറ്റ് അല്‍ അഹലി ഹാളില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഒമാനിലെ ഡോക്ടര്‍മാരെ ഉള്‍പെടുത്തിയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

കരള്‍, ബോണ്‍ മാരോ, കിഡ്നി, ശ്വാസകോശം, നേത്രം, ആരോഗ്യം എത്തിക്സ് ആന്‍ഡ് ലീഗല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഡോക്ടര്‍മാരായ മാത്യു റാഫേല്‍, മാത്യു സക്കറിയ, ജോസഫ് മാത്യു, ജോബി ജോര്‍ജ്, മാത്യു വര്‍ഗീസ്, ബഷീര്‍, പോള്‍ കൊച്ചക്കന്‍ എന്നിവര്‍ പ്രഭാഷണവും സദസില്‍നിന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കി.

പ്രഭാഷണം നടത്തിയ ഡോക്ടര്‍മാര്‍ക്ക് പദ്മകുമാര്‍, ജയശങ്കര്‍, മൊയ്തു വെങ്ങിലാട്ട്, പദ്മനാഭന്‍ നമ്പ്യാര്‍, സണ്ണി, സുരേഷ് കുമാര്‍, അഫ്സല്‍, ബഷീര്‍ ചാവക്കാട്ട് എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.

പ്രതീക്ഷയുടെ അംഗങ്ങളായ അമ്പതോളം കുടുംബങ്ങളും സദസില്‍ നിന്ന് 15 പേരും അവയവ ദാനത്തിനുള്ള സമ്മതം രേഖപെടുത്തിയതായി ഭാരവാഹികള്‍ പറഞ്ഞു.

പ്രസിഡന്റ് കെ. പദ്മകുമാര്‍ അധ്യക്ഷത വഹിച്ചു. മോഡറേറ്റര്‍ ആയിരുന്ന ഡോ. ആരിഫ് അലി, ഇന്ത്യന്‍ സ്കൂള്‍ ഡാര്‍സയിറ്റ് പ്രിന്‍സിപ്പല്‍ ഡോ. ശ്രീദേവി പി. താശ്നെത്, ഷിലിന്‍ പൊയ്യാറ, അവയവം ദാനം ചെയ്ത ഷാജി, മൊഹമ്മദ് ഇഖ്ബാല്‍, ജോ. സെക്രട്ടറി ഷിബു മൊഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

നജീബ് കെ. മൊയ്തീന്‍, റോയ് കെ. തോമസ്, രാജീവ് ഉമ്മന്‍, ദിനേശ് കണ്ണൂര്‍, ശശി, ശരത്, ദിനേശ്, വിപീഷ്, വിപിന്‍, വിജീവ്, എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം