ഫ്രണ്ട്സ് ഓഫ് കാലിക്കട്ട് പതിമൂന്നാമത് വാര്‍ഷികം ആഘോഷിച്ചു
Saturday, March 5, 2016 8:43 AM IST
റിയാദ്: കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കാലിക്കട്ട് പതിമൂന്നാമത് വാര്‍ഷികം ശിഫ മര്‍ഹബ ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു.

മനാക് ട്രേഡിംഗ് കമ്പനി എം.ഡി മിര്‍ഷാദ് ബക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കബീര്‍ നല്ലളം അധ്യക്ഷത വഹിച്ചു.

ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന വിവിധ കലാ, കായിക മത്സരങ്ങള്‍ക്ക് നജ്മുദ്ദീന്‍ കിണാശേരി, യൂനുസ്, അസ്ലം കിണാശേരി, ഉമര്‍ ഷരീഫ്, സാക്കിര്‍ പള്ളിക്കലകം, ഇബ്രാഹിം പെരുമണ്ണ, നസ്ബാത്ത് മണ്ണൂര്‍, ബാസിത് നല്ലളം, ഖാദര്‍ ഭായി കോഴിക്കോട് എന്നിവര്‍ നേതൃത്വം നല്‍കി. ഷാജഹാന്‍ എടക്കര, ഗിരീഷ് കോഴിക്കോട്, ഫിറോസ്, റഹ്നീഷ് പള്ളിക്കണ്ടി, ദിവ്യ മോഹന്‍, ഷിജിന കബീര്‍ ഗാനമാലപിച്ചു. മത്സരവിജയികള്‍ക്ക് സൈതു മീഞ്ചന്ത സമ്മാനങ്ങള്‍ വിതരണം ചെയ്തു.

നമ്മളില്‍ ഒരു കൈയൊപ്പ് എന്ന വിഷയം മോഡേണ്‍ സ്കൂളിലെ ജാബിര്‍ മാസ്റര്‍ അവതരിപ്പിച്ചു. നാട്ടില്‍ ചികിത്സയില്‍ കഴിയുന്ന എഫ്ഒസി അംഗത്തിനുള്ള സഹായധനം നൌഷാദ് പന്നിയങ്കരയില്‍നിന്നു നൌഷാദ് മാത്തോട്ടം സ്വീകരിച്ചു. അബ്ദുള്ള വല്ലാഞ്ചിറ, സനൂപ് പയ്യന്നൂര്‍, ബാബു ശിഫ, നാസര്‍ മാങ്കാവ്, എം.പി.എം കോയ, ഷാജഹാന്‍ എടക്കര, സെക്രട്ടറി ഉമര്‍ ശരീഫ്, ശൌക്കത്ത് പന്നിയങ്കര എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍