ദുബായി കെഎംസിസിയില്‍ വോട്ടു ചേര്‍ക്കുന്നതിനു അവസരം
Saturday, March 5, 2016 8:40 AM IST
ദുബായി: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടു ചേര്‍ക്കുന്നതിനു ദുബായി കെഎംസിസി അവസരമൊരുക്കുന്നു.

ഇതിനായി വീസ പേജ് ഉള്‍പ്പെടെയുള്ള പാസ്പോര്‍ട്ട് കോപ്പി, വീട്ടിലെ ഏതെങ്കിലും അംഗത്തിന്റെ തെരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡിന്റെ (ഇലക്ഷന്‍ ഐഡി) കോപ്പി, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയാണ് കൊണ്ടുവരേണ്ടത്.

മാര്‍ച്ച് 11 നു (വെള്ളി) രാവിലെ ഒമ്പതു മുതല്‍ രാത്രി 10 വരെ ദുബായി കെഎംസിസി അല്‍ ബറാഹ ആസ്ഥാനത്ത് പ്രത്യേക സൌകര്യമൊരുക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി അറിയിച്ചു. വിവരങ്ങള്‍ക്ക് 04 272 777 3 എന്ന നമ്പറില്‍ വിളിക്കുക.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍