കുവൈത്ത് ഒഐസിസി ഇടുക്കി ജില്ലാ കമ്മിറ്റി പ്രവര്‍ത്തക കണ്‍വന്‍ഷനും തെരെഞ്ഞെടുപ്പു പ്രചാരണോദ്ഘാടനവും മാര്‍ച്ച് 11ന്
Saturday, March 5, 2016 8:33 AM IST
കുവൈത്ത്: ഒഐസിസി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തക കണ്‍വന്‍ഷനും കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പു പ്രചാരണോദ്ഘാണനവും മാര്‍ച്ച് 11നു (വെള്ളി) വൈകുന്നേരം ആറിനു അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ നടക്കും.

പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഇടുക്കി ഡിസിസി പ്രസിഡന്റ് റോയ് കെ. പൌലോസും തെരെഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഉദ്ഘാടനം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും നിര്‍വഹിക്കും.

കുവൈത്തിലെ പ്രമുഖ സാമൂഹ്യസന്നദ്ധ പ്രവര്‍ത്തകന്‍, അപകടത്തെ തുടര്‍ന്നു ഇക്കഴിഞ്ഞ അഞ്ചുമാസമായി അരയ്ക്കു താഴെ തളര്‍ന്നു കുവൈത്തിലെ ആശുപത്രിയില്‍ കഴിയുന്ന ബിനോയിയെ ആദരിക്കുന്ന ചടങ്ങും തദ്ദവസരത്തില്‍ നടക്കും. പ്രവര്‍ത്തക കണ്‍വന്‍ഷനോടനുബന്ധിച്ച് കുവൈത്തിലെ പ്രമുഖ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ഗാനമേളയും വിവിധ കലാപരിപാടികളും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍