കല കുവൈറ്റ് ഫുട്ബോള്‍ ഫെസ്റ്2016: മംഗഫ് സെന്‍ട്രല്‍ ജേതാക്കള്‍
Saturday, March 5, 2016 8:32 AM IST
കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് അംഗങ്ങള്‍ക്കായി എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ എതിരില്ലാത്ത ഒരു ഗോളിന് ഖൈത്താന്‍ യൂണിറ്റിനെ പരാജയപ്പെടുത്തി മംഗഫ് സെന്‍ട്രല്‍ യൂണിറ്റ് ജേതാക്കളായി.

മത്സരങ്ങള്‍ കെഫാക് ജനറല്‍ സെക്രട്ടറി ഗുലാം മുസ്തഫ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് ടി.കെ. സൈജു അധ്യക്ഷത വഹിച്ചു. കായിക വിഭാഗം സെക്രട്ടറി അരുണ്‍ കുമാര്‍, കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സി.കെ. നൌഷാദ്, കെഫാക് ട്രഷറര്‍ ഒ.കെ. റസാഖ്, ഫഹാഹീല്‍ മേഖല സെക്രട്ടറി പ്രസീദ് കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു.

ഫഹാഹീല്‍ സൂക്ക് സബ സ്റേഡിയത്തില്‍ നടന്ന മത്സരങ്ങളില്‍ കല കുവൈറ്റിന്റെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് 20 ടീമുകളാണ് പങ്കെടുത്തത്. മികച്ച താരമായി മംഗഫ് സെന്‍ട്രല്‍ യൂണിറ്റിലെ മനുവും മികച്ച ഗോള്‍കീപ്പറായി ഇതേ യൂണിറ്റിലെ കൊച്ചുമോനും തെരഞ്ഞെടുക്കപ്പെട്ടു. അബു ഹലീഫ സി യൂണിറ്റിലെ സേവ്യറാണ് ടൂര്‍ണമെന്റിലെ ടോപ്സ്കോറര്‍. മികച്ച ഡിഫന്ററായി ഖൈത്താന്‍ യൂണിറ്റിലെ മഷ്റൂക്കിനെ തെരഞ്ഞെടുത്തു.

സഫറുള്ള, ബഷീര്‍, അസ്വദ് അലി, ടി.വി. ഹിക്മത്ത് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. കെഫാക് ജനറല്‍ സെക്രട്ടറി ഗുലാം മുസ്തഫ, കല കുവൈറ്റ് കേന്ദ്ര ഭാരവാഹികളായ അനില്‍ കൂക്കിരി, സുഗതകുമാര്‍, ടി.കെ സൈജു, ജിജൊ ഡൊമിനിക്, അരുണ്‍ കുമാര്‍, പ്രസീദ് കരുണാകരന്‍, മുസ്ഫര്‍, രമേഷ് കണ്ണപുരം, മൈക്കിള്‍ ജോണ്‍സണ്‍ എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു.

അരുണ്‍ കുമാര്‍, പ്രസീദ് കരുണാകരന്‍, ജിജൊ ഡൊമിനിക്, ഷംസുദ്ദീന്‍, സജീവ് ഏബ്രഹാം, രഘു പേരാമ്പ്ര, പി.ജി. ജ്യോതിഷ്, സുജിത്ത് ഗോപിനാഥ്, വിനോദ് പ്രകാശ്, ജയകുമാര്‍ സഹദേവന്‍, രജീഷ് നായര്‍, തോമസ് ഏബ്രഹാം, രഹില്‍ കെ. മോഹന്‍ദാസ്, ജിതിന്‍ പ്രകാശ്, റൊണാള്‍ഡ്, ധര്‍മാനന്ദന്‍ തുടങ്ങിയവര്‍ ടൂര്‍ണമെന്റിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍