കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്; പരീക്ഷണ പറക്കല്‍ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ചു
Saturday, March 5, 2016 8:30 AM IST
ജിദ്ദ: ഉത്തര മലബാറിന്റെ ചിരകാല സ്വപ്നമായ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ട് യഥാര്‍ഥ്യമാകുന്നതിനു മുന്നോടിയായി നടന്ന പരീക്ഷണ പറക്കല്‍ വിജയത്തില്‍ ആഹ്ളാദം പങ്കിടുവാനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയിലാക്കി പ്രഖ്യാപിച്ച സമയത്തിനുള്ളില്‍ തന്നെ പരീക്ഷണ പറക്കല്‍ പ്രാവര്‍ത്തികമാക്കിയ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുമോദിക്കുവാനും ജിദ്ദയിലെ ഒഐസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ശരഫിയയില്‍ പൊതുയോഗം സംഘടിപ്പിച്ചു.

പ്രസിഡന്റ് ലത്തീഫ് മക്രേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, ശ്രീജിത്ത് ചാലാട്, നൌഷീര്‍ ചാലാട്, രാധാകൃഷ്ണന്‍ കാവുംബായ്, പ്രവീണ്‍ എടക്കാട്, അനില്‍ കുമാര്‍ ചക്കരയ്ക്കല്‍, രാഗേഷ് തലശേരി തുടങ്ങിയ പ്രമുഖരും ജിദ്ദയിലെ ഒഐസിസി പ്രവര്‍ത്തകരും സന്നിഹിതരായി. യോഗാനന്തരം പ്രവര്‍ത്തകര്‍ കേക്കു മുറിച്ചു ആഹ്ളാദം പങ്കു വച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍