ഡോ. പി.എ. ഇബ്രാഹിം ഹാജിക്കു സ്വീകരണം നല്‍കി
Friday, March 4, 2016 8:09 AM IST
ദോഹ: കാസര്‍ഗോഡന്‍ കൂട്ടായ്മ 'ക്യുട്ടീക്ക്' ദശവാര്‍ഷികാഘോഷ പരിപാടിയില്‍ സംബന്ധിക്കാന്‍ ദോഹയില്‍ എത്തിയ പ്രമുഖ വ്യവസായി പി.എ. ഇബ്രാഹിം ഹാജിയെ ഹാമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.

ക്യൂട്ടീവ് എക്സക്യൂട്ടീവ് അംഗങ്ങളായ എം.പി. ഷാഫി ഹാജി, എം. ലുഖ്മാനുല്‍ ഹക്കീം, യുസുഫ് ഹൈദര്‍, ആദം കുഞ്ഞി തളങ്കര, അബ്ദുള്ള ത്രീ സ്റാര്‍, മുസ്തഫ ബാങ്കോട്, പി.എ. മഹമൂദ്, മന്‍സൂര്‍ മുഹമ്മദ്, സത്താര്‍ നെല്ലിക്കുന്ന്, കെ.എസ്. അബ്ദുള്ള, എം.പി. ഷഹീന്‍, മൊയ്തീന്‍ ആദൂര്‍, ഇഖ്ബാല്‍ ആനബാഗില്‍, പി.എസ്. ഹാരിസ് എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.