കുവൈത്ത് സിറ്റി: വനിതാവേദി കുവൈറ്റിന്റെ കേന്ദ്ര വാര്‍ഷിക സമ്മേളനത്തിനു മുന്നോടിയായുള്ള യൂണിറ്റ് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫഹാഹീല്‍, അബ്ബാസിയ, ഫര്‍വാനിയ ബി, സാല്‍മിയ, ഫര്‍വാനിയ എ, അബ്ബാസിയ എന്നീ അഞ്ചു യൂണിറ്റ് സമ്മേളനങ്ങള്‍ കല കുവൈറ്റ് പ്രസിഡന്റ് ആര്. നാഗനാഥന്‍, കല കുവൈറ്റ് സെക്രട്ടറി സി.കെ. നൌഷാദ്, വനിതാവേദി കുവൈറ്റ് ജനറല്‍ സെക്രട്ടറി ശുഭ ഷൈന്‍, പ്രസിഡന്റ് ടോളി പ്രകാശ്, കേന്ദ്രക്കമ്മിറ്റി ഭാരവാഹി ഷാര്‍ലറ്റ് ആല്‍ബര്‍ട്ട് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
സമ്മേളനം തിരഞ്ഞെടുത്ത ഭാരവാഹികള്‍: ഫഹാഹീല്‍ യൂണിറ്റ് അമ്പിളി പ്രമോദ് (കണ്‍വീനര്‍), ദേവി സുഭാഷ്, മായ ബിജു (ജോയിന്റ് കണ്‍വീനര്‍മാര്‍); അബ്ബാസിയ യൂണിറ്റ് ജെസി ജോസ് (കണ്‍വീനര്‍), സുഷ പ്രേംജിത്ത്, മിനി ശ്രീധര്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍); ഫര്‍വാനിയ ബി യൂണിറ്റ് ആശ ബാലകൃഷ്ണന് (കണ്‍വീനര്‍), ഡയാന, ഷീജ ജോസഫ് (ജോയിന്റ് കണ്‍വീനര്‍മാര്‍); സാല്‍മിയ യൂണിറ്റ്: അഞ്ജന സജി (കണ്‍വീനര്‍), സൂര്യ സുജിത്ത്, ജസ്ന (ജോയിന്റ് കണ്‍വീനര്‍മാര്‍);ഫര്‍വാനിയ എ യൂണിറ്റ് ലിജി തോമസ് (കണ്‍വീനര്‍),സൂസന് വര്‍ഗീസ്, ദേവി വിദ്യാനന്ദന്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍).
കാമ്പസുകളില്‍ വര്‍ദ്ധിച്ചു വരുന്ന വര്ഗീയവത്കരണത്തിനെതിരെയും, സംസ്ഥാനത്ത് പരമ്പരാഗത തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അവഗണനയില്‍ ആശങ്ക രേഖപ്പെടുത്തിയും, രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായി വര്‍ധിച്ചുവരുന്ന പീഢനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ ബന്ധപ്പെട്ട അധികാരികളില്‍ നിന്നും നടപടിയുണ്ടാവണമെന്ന് ആവശ്യപ്പെട്ടും അവതരിപ്പിച്ച പ്രമേയങ്ങള്‍ സമ്മേളനങ്ങള്‍ അംഗീകരിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍