ഫോക്കസ് കുവൈറ്റ് യൂണിറ്റ് ഒമ്പതിനു പുതിയ നേതൃത്വം
Thursday, March 3, 2016 6:13 AM IST
കുവൈത്ത്: ഫോക്കസ് കുവൈറ്റ് യൂണിറ്റ് -ഒമ്പതിനു (മംഗഫ്) പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സി. ജോജി മാത്യു (കേന്ദ്ര കമ്മിറ്റി പ്രതിനിധി), ഹര്‍ഷാദ് ഹമീദ് (കണ്‍വീനര്‍), ടിബു മോന്‍ മാത്യു (ജോ. കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

വാര്‍ഷിക പൊതുയോഗം ഫോക്കസ് പ്രസിഡന്റ് ബാബുക്കുട്ടി കെ. മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് അംഗം ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് കണ്‍വീനര്‍ ടിബുമോന്‍ മാത്യു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി സജീവ് കുമാര്‍, ജോയിന്റ് സെക്രട്ടറി സുനില്‍ കുമാര്‍, ജോജി മാത്യു, അലക്സാണ്ടര്‍ ഡാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍