കുവൈത്തില്‍ പക്ഷാഘാതത്തെതുടര്‍ന്നു എറണാകുളം സ്വദേശി ആശുപത്രിയില്‍
Thursday, March 3, 2016 6:13 AM IST
കുവൈത്ത് സിറ്റി: പക്ഷാഘാതത്തെ തുടര്‍ന്നു വലതുഭാഗം തളര്‍ന്നു ഫര്‍വാനിയ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന എറണാകുളം ഫോര്‍ട്ട്കൊച്ചി സ്വദേശി ജോണ്‍സണ്‍ ജോസഫിന്റെ തുടര്‍ ചികിത്സയും മറ്റു കാര്യങ്ങളും കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ നേതൃത്വത്തില്‍ ഏറ്റെടുത്തു നടത്തി വരുന്നു.

ആശുപത്രി ജീവനക്കാരുടേയും സുഹൃത്തുക്കളുടേയും പരിചരണത്തിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. നാട്ടില്‍ രോഗിയായ അമ്മയും വിദ്യാര്‍ഥികളായ രണ്ടു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം ജോണ്‍സന്റെ ചെറിയ വരുമാനത്തിലാണു കഴിഞ്ഞിരുന്നത്.

ജോണ്‍സനെ നാട്ടില്‍ എത്തിക്കുന്നതിനും തുടര്‍ ചികിത്സയ്ക്കുമായും സുമനസുകളുടെ സഹായം തേടുന്നു.

താത്പര്യമുള്ളവര്‍ക്ക് കല കുവൈറ്റ് പ്രവര്‍ത്തകരെ 60383336, 97264683, 66646578, 24317875 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍