അഹ്ലന്‍ അബുദാബി നൂറാമത് എപ്പിസോഡ് അവതരണം നടത്തി
Thursday, March 3, 2016 6:12 AM IST
അബുദാബി: അമൃത ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന വാര്‍ത്താധിഷ്ടിത പരിപാടിയായ അഹ്ലന്‍ അബുദാബിയുടെ നൂറാമത് എപ്പിസോഡ് അവതരണ ത്തിന്റെ ആഘോഷ പരിപാടികള്‍ അബുദാബി യൂണിവേഴ്സല്‍ ആശുപത്രി യിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.

അമൃത ന്യൂസ് മിഡില്‍ ഈസ്റ് ബ്യൂറോ ചീഫ് നാസര്‍ ബേപ്പൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. യൂണിവേഴ്സല്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷബീര്‍ നെല്ലിക്കോട്, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവാ ഹാജി, ഇന്ത്യാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം. തോമസ് വര്‍ഗീസ്, അബുദാബി മലയാളി സമാജം പ്രസിഡന്റ് ബി. യേശു ശീലന്‍, കേരള സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി മധു പറവൂര്‍, യുഎഇ എക്സ്ചേഞ്ച് മീഡിയ മാനേജര്‍ കെ.കെ. മൊയ്തീന്‍ കോയ, മോഡല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ വി.വി. അബ്ദുള്‍ ഖാദര്‍, സണ്‍റൈസ് സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഷീലാ ജോണ്‍, ഗ്ളോബല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ രാജേന്ദ്രന്‍, ഷിബു വര്‍ഗീസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. അഹ്ലന്‍ അബുദാബിയുടെ പിന്നണി പ്രവര്‍ത്തകര്‍ക്ക് മൊമെന്റോ നല്കി ആദരിച്ചു. നൂറ് എപ്പിസോഡുകളിലും സഹകരിച്ച എല്ലാവര്‍ക്കും പൂച്ചെണ്ടുകള്‍ സമ്മാനിച്ചു. അഹ്ലന്‍ അബുദാബിയുടെ അവതാരകനും സംവിധായകനുമായ ആഗിന്‍ കീപ്പുറം, പി.എം. അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

മാധ്യമപ്രവര്‍ത്തകരും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും സംഘടനാ പ്രതിനിധികളും കലാകാരന്മാരും അടക്കം നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള