കെകെഎംഎ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് സൌജന്യ മെഡിക്കല്‍ ക്യാമ്പ് 11ന്
Thursday, March 3, 2016 6:09 AM IST
കുവെത്ത്: ലോക വൃക്കദിനാചരണ ഭാഗമായി കെകെഎംഎയും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സും ചേര്‍ന്നു കുവൈത്തില്‍ സൌജന്യ മെഡിക്കല്‍ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു.

മാര്‍ച്ച് 11 നു (വെള്ളി) രാവിലെ 7.30 മുതല്‍ അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളിലാണു ക്യാമ്പ്. ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം, കുവൈത്ത് ഹാര്‍ട്ട് ഫൌണ്േടഷന്‍, ദസ്മന്‍ ഡയബറ്റിക് സെന്റര്‍, ഇന്ത്യന്‍ ഡന്റല്‍ അസോസിയേഷന്‍, ഒഫ്താല്‍മോളജി എന്നിവര്‍ പങ്കാളികളാകുന്ന മെഡിക്കല്‍ ക്യാമ്പില്‍ 17 വിഭാഗങ്ങളില്‍നിന്നുള്ള 50 ലേറെ ഡോക്ടര്‍മാര്‍ പരിശോധനയും രോഗനിര്‍ണയവും നടത്തും. രക്തസമ്മര്‍ദം, ഷുഗര്‍, കൊളസ്ട്രോള്‍ തുടങ്ങിയ പ്രാഥമിക പരിശോധനകളും മരുന്നുകളും സൌജന്യമായി നല്‍കും. രണ്ടായിരത്തോളം പേരെ പരിശോധിക്കാനാവശ്യമായ വിപുലമായ സജ്ജീകരണങ്ങള്‍ ഉണ്ടാകും.

ക്യാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ വു://ഴീീ.ഴഹ/ളെഝ്വി എന്ന ലിങ്ക് വഴി മുന്‍കൂര്‍ പേരു രജിസ്റര്‍ ചെയ്യേണ്ടതാണ്.

സംഘം റസ്ററന്റില്‍ നടന്ന യോഗം കെകെഎംഎ ചെയര്‍മാര്‍ പി.കെ. അക്ബര്‍ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇബ്രാഹിം കുന്നില്‍ അധ്യക്ഷത വഹിച്ചു. സഗീര്‍ തൃക്കരിപ്പൂര്‍, അബ്ദുല്‍ ഫത്താഹ് തൈയില്‍, കെ. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍