വെല്‍ഫെയര്‍ കേരള കുവൈത്ത് ജനാധിപത്യ സംരക്ഷണ സംഗമം മാര്‍ച്ച് നാലിന്
Thursday, March 3, 2016 6:09 AM IST
കുവൈത്ത്: ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍, എല്ലാവിധ ജനാധിപത്യ മര്യാദകളും ലംഘിച്ചുകൊണ്ട് സംഘപരിവാര്‍ ശക്തികള്‍ ഉറഞ്ഞുതുള്ളുകയും ദളിത് ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള പൌരന്മാര്‍ക്ക് കടുത്ത വെല്ലു വിളി ഉയര്‍ത്തുകയും ചെയ്യുന്ന സമകാലിക പശ്ചാത്തലത്തില്‍ 'സംഘപരിവാര്‍ ഫാസിസത്തിന് ഇന്ത്യ കീഴടങ്ങില്ല' എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ കേരള കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ ജനാധിപത്യ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നു.

മാര്‍ച്ച് നാലിനു (വെള്ളി) വൈകുന്നേരം 6.30നു ഫഹാഹീല്‍ യൂണിറ്റി സെന്റെറില്‍ നടക്കുന്ന സംഗമത്തില്‍ വെല്‍ഫെയര്‍ കേരള പ്രസിഡന്റ് ഖലീലുറഹ്മാന്‍ അധ്യക്ഷത വഹിക്കും. വര്‍ക്കിംഗ് കമ്മിറ്റി അംഗം ഹസനുല്‍ ബന്ന വിഷയാവതരണം നടത്തും. കൃഷ്ണന്‍ കടലുണ്ടി, ജെ.സജി, സത്താര്‍ കുന്നില്‍, മനോജ് കുമാര്‍ ഉദയപുരം, കൃഷ്ണദാസ്, അബ്ദുല്‍ ഫത്താഹ് തൈയില്‍, സക്കീര്‍ ഹുസൈന്‍ തുവൂര്‍, അസീസ് തിക്കോടി, മുഹമ്മദ് റിയാസ്, സഫീര്‍ പി. ഹാരിസ്, അന്‍വര്‍ സയിദ് എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു സംസാരിക്കും.

വിവരങ്ങള്‍ക്ക് 55652214.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍