കുനിയില്‍ ഫെസ്റ് സംഘടിപ്പിച്ചു
Thursday, March 3, 2016 6:08 AM IST
റിയാദ്: മലപ്പുറം ജില്ലയിലെ കുനിയില്‍ നിവാസികളുടെ ഗ്ളോബല്‍ കൂട്ടായ്മയായ കുനിയില്‍ എക്സ്പാട്രിയേറ്റ്സ് അസോസിയേഷന്‍ (കിയ) റിയാദ് ചാപ്റ്റര്‍ വൈവിധ്യമാര്‍ന്ന കലാ-കായിക-വിജ്ഞാന പരിപാടികള്‍ സംഘടിപ്പിച്ചു.

സുലൈയിലെ ഖിമ്മത്ത് ഇസ്തിരാഹയില്‍ നടന്ന ആഘോഷപരിപാടികള്‍ നാടിന്റെ സ്നേഹസമ്പന്നവും ഗൃഹാതുരവുമായ ഒട്ടേറെ ഓര്‍മകള്‍ പങ്കുവയ്ക്കലായി. ആതിഫ് നൌഫലിന്റെ ഖിറാഅത്തോടെ പരിപാടികള്‍ ആരംഭിച്ചു. കായികമത്സരങ്ങള്‍ ചെയര്‍മാന്‍ ബഷീര്‍ കെ.എം. ഉദ്ഘാടനം ചെയ്തു.

വടംവലിയിലും സൌഹൃദ ഫുട്ബോളിലും റിയാദ് കിഴുപറമ്പ് ടീം വിജയികളായി. സുലൈ കുനിയില്‍ ടീമും ദമാം കിയ ടീമും രണ്ടാം സ്ഥാനത്തെത്തി. ഫുട്ബോളില്‍ ഷമീര്‍ കുട്ടന്‍ ദമാം ഹാട്രിക് നേടി. ഷമീം ബാവ മാന്‍ ഓഫ് ദി മാച്ച് ആയി.

വൈകുന്നേരം നടന്ന സാംസ്കാരിക പരിപാടി ഫോര്‍ക്ക ചെയര്‍മാന്‍ നാസര്‍ കാരന്തൂര്‍ ഉദ്ഘാടനം ചെയ്തു. നോര്‍ക്ക സൌദി പ്രതിനിധി ഷിഹാബ് കൊട്ടുകാട് മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് എം.സി. നൌഫല്‍ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്‍ത്തകനായ ഷക്കീബ് കൊളക്കാടന്‍ മുഖ്യപ്രഭാഷണം നടത്തി.

ബിസിനസ് രംഗത്ത് വിജയം കൊയ്ത കുനിയില്‍ പ്രദേശത്തുകാരായ ബഷീര്‍ കെ.എം., മുഹമ്മദ് കാരങ്ങാടന്‍, വി.പി. അതീഖ് റഹ്മാന്‍, കെ.എം. ഷമീം എന്നിവരെ ബിസിനസ് എക്സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു. ഗഫൂര്‍ മാവൂര്‍, ഇല്യാസ് മണ്ണാര്‍ക്കാട്, ജമാല്‍ എരഞ്ഞിമാവ്, അബൂട്ടി കുനിയില്‍, കിയ മിഡില്‍ ഈസ്റ് ഭാരവാഹികളായ പി.പി. ജൌഹര്‍, കെ.ടി. നിയാസ്, സെക്രട്ടറി കെ.ടി. അമ്മാര്‍, ട്രഷറര്‍ അഹമ്മദ് കോയ എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ കിയ അംഗങ്ങള്‍ക്കായി നടപ്പാക്കുന്ന പലിശരഹിത വായ്പാ പദ്ധതിയായ തകാഫുല്‍ ഫണ്ടിന്റെ ഉദ്ഘാടനം ആദ്യ ഗഡു ഉമ്മര്‍ കോക്കാടനില്‍ നിന്നും ഫൈസല്‍ കോളക്കോടന്‍ ഏറ്റുവാങ്ങി നിര്‍വഹിച്ചു. കെ.ഇ. നൌഷാദ് കുനിയില്‍ നയിച്ച ക്വിസ് മത്സരവും നസീര്‍ കോളക്കോടന്‍ നടത്തിയ 'പ്രവാസികളും സാമ്പത്തിക ആസൂത്രണവും' എന്ന ക്ളാസും ഏറെ വിജ്ഞാനപ്രദമായി.

തുടര്‍ന്നു നടന്ന കലാവിരുന്നില്‍ നിസാര്‍ മമ്പാട്, മുനീര്‍ കുനിയില്‍, ആമിന്‍ അക്ബര്‍, ഫിറോസ് കുനിയില്‍, ഗാഥാ ഗോപകുമാര്‍, കെ.ടി. ബഷീര്‍, ഷെഹ്സ അര്‍ഷദ്, സിറാജ് എന്നിവരുടെ ഗാനങ്ങളും നൂറ ജലീലിന്റെ നൃത്തവും ഹൃദ്യമായി.

ജിഫിന്‍ അരീക്കോട് ജനറല്‍ കണ്‍വീനറും ന്യൂ സഫാമക്കാ ക്ളിനിക്ക് മുഖ്യ പ്രായോജകരുമായ പരിപാടിക്ക് പി.പി. അംജദ്, കെ.ടി. കബീര്‍, ജുനൈസ് ചീരങ്ങന്‍, സൈനുദ്ദീന്‍ കെ.ടി, അത്തീഖ്, സലാം കോക്കാടന്‍, ശിഹാബ് കരണത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.