സൌദി അറേബ്യന്‍ എയര്‍പോര്‍ട്ടുകളില്‍ ബില്‍ഡിംഗ് ചാര്‍ജ് നിലവില്‍വന്നു
Wednesday, March 2, 2016 5:49 AM IST
ഫ്രാങ്ക്ഫര്‍ട്ട്-റിയാദ്: സൌദി അറേബ്യന്‍ എയര്‍പോര്‍ട്ടുകളില്‍ മാര്‍ച്ച് ഒന്നു മുതല്‍ പുതിയ നികുതി നിലവില്‍ വന്നു. എയര്‍പോര്‍ട്ട് ബില്‍ഡിംഗ് ചാര്‍ജ് എന്ന പേരില്‍ 174 സൌദി റിയാല്‍ (ഏതാണ്ട് 2655 ഇന്ത്യന്‍ രൂപ) എല്ലാ അന്തര്‍ദേശീയ റിട്ടേണ്‍ ടിക്കറ്റ് യാത്രക്കാരും നല്‍കണം. വണ്‍വേ ടിക്കറ്റുകള്‍ക്ക് 87 റിയാല്‍ (1570 രൂപ) ആണ് ഈ ബില്‍ഡിംഗ് ചാര്‍ജ് നികുതി. മാര്‍ച്ച് ഒന്നിനു മുമ്പ് ബുക്കു ചെയ്ത ടിക്കറ്റുകള്‍ തീയതി മാറ്റി പുതുക്കുന്നവര്‍ക്കും പുതിയ നികുതി ബാധകമാണ്.

റിയാദ് എയര്‍പോര്‍ട്ടിലൂടെ ട്രാന്‍സിറ്റ് ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാരും ഈ പുതിയ നികുതി നല്‍കണം. ഇത് യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ സാമ്പത്തികഭാരം ഉണ്ടാക്കും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍