ടെക്സ റിയാദ് 'നീരാടുവാന്‍... നിളയില്‍ നീരാടുവാന്‍' പരിപാടി സംഘടിപ്പിച്ചു
Wednesday, March 2, 2016 5:09 AM IST
റിയാദ്: തിരുവനന്തപുരം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ ടെക്സ റിയാദ് 'നീരാടുവാന്‍... നിളയില്‍ നീരാടുവാന്‍...' എന്ന പേരില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട കവി ഒ.എന്‍.വിക്കു ഗാനാഞ്ജലി സംഘടിപ്പിച്ചു. ചടങ്ങിന് മുന്നോടിയായി ഒ.എന്‍.വിയുടെ കുഞ്ഞേടത്തി എന്ന കവിതയെ ആസ്പദമാക്കി അനില്‍ മുഖത്തല രചിച്ച് പ്രസാദ് നൂറനാട് സംവിധാനം ചെയ്ത് പ്രവാസിയായ ബിജു കല്ലുമല നിര്‍മ്മിച്ച കുഞ്ഞേടത്തി എന്ന ഷോര്‍ട്ട് ഫിലിം പ്രദര്‍ശിപ്പിച്ചു. ടെക്സ പ്രസിഡന്റ് നൌഷാദ് കിളിമാനൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ സാമൂഹിക പ്രവര്‍ത്തകനായ ഇബ്രാഹിം സുബ്ഹാന്‍ മുഖ്യപ്രഭാഷണം നടത്തി. മലയാള ഭാഷയുടെ പ്രശസ്തി വാനോളം ഉയര്‍ത്തുകയും മലയാളിക്ക് ഭാഷയുടെ സൌന്ദര്യം പകര്‍ന്നു നല്‍കുകയും ചെയ്ത ഒ.എന്‍.വി. അധ്യാപകനും കവിയും ഗാനരചയിതാവും രാഷ്ട്രീയക്കാരനും മാത്രമല്ല നല്ലൊരു മനുഷ്യസ്നേഹിയുമായിരുന്നെന്നു ഇബ്രാഹിം സുബ്ഹാന്‍ ഓര്‍മിച്ചു.

നാസര്‍ അബൂബക്കര്‍ (സിഇഒ, അല്‍മദീന ഹൈപ്പര്‍ മാര്‍ക്കറ്റ്), ഷാജി ആലപ്പുഴ, ഇനാമുല്‍ റഹ്മാന്‍ , പ്രമോദ് കോഴിക്കോട്, സക്കീര്‍ വടക്കുംതല, വിജയന്‍ നെയ്യാറ്റിന്‍കര, ലജാമണി അഹദ്, സലാഹുദ്ദീന്‍ മരുതിക്കുന്ന് സത്താര്‍ കായംകുളം എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഒ.എന്‍.വി.യുടെ കവിതകളും ഗാനങ്ങളും കോര്‍ത്തിണക്കി അവതരിപ്പിച്ച പരിപാടിയില്‍ തങ്കച്ചന്‍ വര്‍ഗീസ്, ഷാജഹാന്‍ എടക്കര, സക്കീര്‍ മണ്ണാര്‍മല, ഷഹിറുദ്ദീന്‍ കാപ്പില്‍, ചിറോസ്, പാട്രിക് ജോസഫ്, അജിത് കുമാര്‍, ജോയ് നടേശന്‍, ലിന്‍സി ബേബി, ശിശിര അഭിലാഷ്, ലിന്‍സു സന്തോഷ്, ലിന മരിയ ബേബി, ശില്‍പ പ്രശാന്ത്, ഹരിത ചന്ദ്രന്‍, അലീന സൂസന്‍ ബേബി, കവിതചന്ദ്രന്‍ എന്നിവര്‍ കവിതകളും ഗാനങ്ങളും ആലപിച്ചു. ലളിതവും, മനോഹരവുമായ പദങ്ങള്‍ കൊണ്ട് അര്‍ഥസമ്പുഷ്ടമായി എഴുതപ്പെട്ട കവിതകളും പാടിപ്പതിഞ്ഞ നിരവധി സിനിമാ-നാടക ഗാനങ്ങളും വേദിയില്‍ ആലപിച്ചത് സദസിനു ഹൃദ്യാനുഭവമായി. കാണികള്‍ക്ക് മുന്നില്‍ ചിത്രകാരനായ അജയ് കുമാര്‍ വരച്ച ഒ.എന്‍.വി.യുടെ രേഖാചിത്രം പ്രശംസ പിടിച്ചു പറ്റി. ഷാജി മഠത്തില്‍, മുഹമ്മദ് ഇല്യാസ്, സജീവ് നാവായിക്കുളം, കബീര്‍ കണിയാപുരം, സുനില്‍ കുമാര്‍ എന്നിവര്‍ സമ്മാനങ്ങള്‍ കൈമാറി. സേതു, അജിത് കക്കരക്കല്‍, പ്രകാശ് വാമനപുരം, ജി.പി.കുമാര്‍, സുനില്‍ തിരുവനന്തപുരം എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. നിസാര്‍ കല്ലറ സ്വാഗതവും പ്രമോദ് വാമനപുരം നന്ദിയും രേഖപ്പെടുത്തി. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍