കണ്ണൂര്‍ വിമാനത്താവളം: ആഹ്ളാദം റിയാദിലും
Wednesday, March 2, 2016 5:09 AM IST
റിയാദ്: കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യമായി വിമാനം പറന്നിറങ്ങിയപ്പോള്‍ പ്രവാസ ഭൂമിയില്‍ ആഹ്ളാദം പറന്നുയര്‍ന്നു. റിയാദില്‍ ഒഐസിസി കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദ സമ്മേളനവും മധുര പലഹാര വിതരണവും സംഘടിപ്പിച്ചു. ബത്ത ഹാഫ് മൂണ്‍ ഓഡിറ്റോറി യത്തില്‍ നടന്ന സമ്മേളനം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. രഘുനാഥ് പറശിനിക്കടവ് അധ്യക്ഷനായിരുന്നു. മുഹമ്മദലി കൂടാളി, അബ്ദുള്ള വല്ലാഞ്ചിറ, സജി കായംകുളം, മുഹമ്മദലി മണ്ണാര്‍ക്കാട്, സലിം കളക്കര , അസ്കര്‍ കണ്ണൂര്‍, അസീസ് കോഴിക്കോട്, ഷാജി പാനൂര്, മൊയ്തു അറ്റ്ലസ്, നവാസ് വെള്ളിമാട്കുന്ന്, യഹ്യ, ഷംനാദ് എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് കുഞ്ഞി കൊറളായി സ്വാഗതവും സിനീഷ് തമ്പി നന്ദിയും പറഞ്ഞു. ഹാഷിം പാപ്പിനിശേരി, മജീദ് പാപ്പിനിശേരി, നവാസ് കണ്ണൂര്‍, ഹരീന്ദ്രന്‍ പയ്യന്നൂര്‍ , സജീഷ് കൂടാളി, അഭിലാഷ് മാവിലായി, സന്തോഷ് ബാബു, റഫീക്ക് മട്ടന്നൂര്‍, ലതീഷ് പിണറായി എന്നിവര്‍ നേതൃത്വം നല്കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍