ഒഐസിസി യൂത്ത് വിംഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ചെസ് -കാരംസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
Tuesday, March 1, 2016 5:23 AM IST
കുവൈത്ത്: കുവൈത്ത് ഒഐസിസി യൂത്ത് വിംഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹലാ ഫെബ്രുവരി ആഘോഷങ്ങളുടെ ഭാഗമായി കുവൈത്തിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി കാരംസ് ചെസ് മല്‍സരങ്ങള്‍ സംഘടിപ്പിച്ചു.

അബാസിയ എംബയര്‍ ഹാളില്‍ നടന്ന ടൂര്‍ണമെന്റ് കുവൈത്ത് ഒഐസിസി നാഷണല്‍ പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഷോഭിന്‍ സണ്ണി അധ്യക്ഷത വഹിച്ചു. ഒഐസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ചാക്കോ ജോര്‍ജുകുട്ടി, യൂത്ത് വിംഗ് പ്രസിഡന്റ് ജോബിന്‍ ജോസ്, ഒഐസിസി സ്പോര്‍ട്സ് വിംഗ് ചെയര്‍മാന്‍ മാത്യു ചെന്നിത്തല, യൂത്ത് വിംഗ് നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇസഹാക് പൊതുവച്ചേരി പ്രോഗ്രാം കണ്‍ വീനറും യൂത്ത് ജനറല്‍ സെക്രട്ടറിയുമായ ഇലിയാസ് പൊതുവച്ചേരി, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് അഖിലേഷ് മാളൂര്‍, കണ്ണൂര്‍ പ്രസിഡന്റ് അഡ്വ. ബിജു ചാക്കോ, ജനറല്‍ സെക്രട്ടറി ഷാനു തലശേരി, സെക്രട്ടറി അനുരൂപ് കണ്ണൂര്‍, സെക്രട്ടറി ലിപിന്‍ മുഴക്കുന്ന്, ജിതേഷ് മുഴപ്പിലങ്ങാട് എന്നിവര്‍ പ്രസംഗിച്ചു.

കാരംസ് ടീം ഫ്രണ്ട്സ് ഓഫ് കാരംസ് ഒന്നാം സമ്മാനവും ചെസ് മല്‍സരത്തില്‍ കുമാരി പ്രനോതി പ്രശാന്ത് ഒന്നാം സമ്മാനവും നേടി. ഹരീഷ് തൃപ്പൂണിത്തുറ, രാമകൃഷ്ണന്‍ കല്ലാര്‍ എന്നിവര്‍ മത്സരം വിലയിരുത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍