നാട്ടിലേക്ക് മടങ്ങുന്ന ഒഐസിസി സനാഹിയ കമ്മിറ്റി ഭാരവാഹികള്‍ക്കു യാത്രയയപ്പ് നല്കി
Tuesday, March 1, 2016 5:15 AM IST
ജിദ്ദ: പ്രവാസ ജിവിതത്തിനു വിരാമിട്ടു നാട്ടിലേക്കു മടങ്ങുന്ന ഒഐസിസി ജിദ്ദ സനാഹിയ കമ്മിറ്റി ഭാരവാഹികളായ ജി. വേണുഗോപാല്‍, സജി യോഹന്നാന്‍ എന്നിവര്‍ക്കു യാത്രയയപ്പ് നല്കി. അനിവാര്യമായ തിരിച്ചുപോക്കിന് പ്രവാസികള്‍ കാലെകൂടി തയാറെടുപ്പ് നടത്തണമെന്നു യോഗം ഉത്ഘാടനം ചെയ്തുകൊണ്ട് റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ പറഞ്ഞു. പ്രവാസ ജിവിതത്തില്‍ ലഭിക്കുന്ന അനുഭവസബത്ത് ശിഷ്ടജീവിതത്തില്‍ ക്രിയാത്മകമായി ഉപയോഗിക്കണമെന്നും മുനീര്‍ പറഞ്ഞു. പ്രസിഡന്റ് രജോഗോപാല്‍ ഇലക്ട്രോ അധ്യക്ഷത വഹിച്ചു.

പതിനൊന്നു വര്‍ഷത്തെ പ്രവാസ ജിവിതത്തിനു ശേഷം മടങ്ങുന്ന ട്രഷറര്‍ ജി. വേണുഗോപാലിനും 20 വര്‍ഷത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന സെക്രടറി സജി യോഹന്നാനും യഥാക്രമം കമ്മിറ്റിയുടെ ഉപഹാരങ്ങള്‍ റീജണല്‍ കമ്മിറ്റി പ്രസിഡന്റ്് കെ.ടി.എ. മുനീര്‍, ജനറല്‍ സെക്രടറി സെക്കിര്‍ ഹുസൈന്‍ എടവണ്ണ എന്നിവര്‍ സമ്മാനിച്ചു. രാജേന്ദ്രന്‍ മാസ്റര്‍, സുരേഷ് പല്ലന, ജോസ് മുതലക്ക്, അഗസ്റിന്‍ ബാബു, അജി മുതലക്, രാജേഷ് പെരിന്തല്‍മണ്ണ, ജയന് വുഡ്റോക്ക് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അതിര് വരബുകളില്ലത്ത സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും കലവറയാണു പ്രവാസ ജിവിതം സമ്മാനിച്ചതെന്ന് മറുപടി പറഞ്ഞുകൊണ്ട് സജി യോഹന്നാനും ജി. വേണുഗോപാലിലനും പറഞ്ഞു. ജിദ്ദ കമ്മിറ്റി സെക്രടറി അനിയന്‍ ജോര്‍ജ് സ്വാഗതവും ജിംഷിത് കക്കോടി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ ടി മുസ്തഫ പെരുവള്ളൂര്‍