ഫോക്കസ് കുവൈത്തിനു പുതിയ നേതൃത്വം
Monday, February 29, 2016 7:58 AM IST
കുവൈത്ത്: ഫോക്കസ് കുവൈത്ത് യൂണിറ്റ് ഒന്നിന്റെ വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി മുകേഷ് കാരയില്‍ (കേന്ദ്ര കമ്മിറ്റി പ്രതിനിധി), റെജി കുമാര്‍ (കണ്‍വീനര്‍), ബിജു കുര്യന്‍ (ജോ. കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

യോഗം ഫോക്കസ് പ്രസിഡന്റ ബാബുക്കുട്ടി കെ. മാത്യു ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ റെജി കുമാര്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് കണ്‍വീനര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അജോ ജോണ്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. സാം പൈനുമൂട്, സജി ജോയ്, ബിജു കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍