സെന്റ് സ്റീഫന്‍സ് പള്ളിയില്‍ സുവിശേഷ മഹായോഗം
Monday, February 29, 2016 7:54 AM IST
അബുദാബി: സെന്റ് സ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളിയിലെ വലിയ നോമ്പിനോടനുബന്ധിച്ചുള്ള സുവിശേഷ യോഗവും കണ്‍വന്‍ഷനും കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് അബുദാബി യൂണിറ്റ് പ്രസിഡന്റ് ഫാ. സി.സി. ഏലിയാസ് മുസഫ മാര്‍ത്തോമ പള്ളി അങ്കണത്തില്‍ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ജോസഫ് വാഴയില്‍ അധ്യക്ഷത വഹിച്ചു. മാര്‍ത്തോമ സഭ സഹവികാരി റവ. ഐസക് മാത്യു അനുഗ്രഹ പ്രഭാഷണം നടത്തി. നുറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്ത കണ്‍വന്‍ഷനു ഇടവക സെക്രട്ടറി സന്ദീപ് ജോര്‍ജ്, ട്രസ്റി ജോബി പി. കോശി എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള