യൂത്ത് ഇന്ത്യ അല്‍സായര്‍ ടൊയോട്ട ഡ്രോയിംഗ് മത്സരം: രജിസ്ട്രേഷന്‍ മാര്‍ച്ച് ഒമ്പതു വരെ
Monday, February 29, 2016 7:51 AM IST
കുവൈത്ത്: അല്‍സയര്‍ ടൊയോട്ട യൂത്ത് ഇന്ത്യ കുവൈത്തുമായി സഹകരിച്ച് 'മൈ ഡ്രീം കാര്‍' എന്ന തലക്കെട്ടില്‍ നടത്തുന്ന ഡ്രോയിംഗ് മത്സരത്തിന്റെ പൂര്‍ത്തിയാക്കിയ ഡ്രോയിംഗ് ഷീറ്റുകള്‍ തിരിച്ചു നല്‍കാനുള്ള അവസാന തീയതി മാര്‍ച്ച് ഒമ്പതുവരെ നീട്ടിയതായി സംഘാടകര്‍ അറിയിച്ചു.

15 വയസുവരെയുള്ള കുട്ടികളെ മൂന്നു കാറ്റഗറിയായി തിരിച്ചാണു മത്സരം. എട്ടു വയസു വരെ, എട്ടു മുതല്‍ 11 വയസുവരെ, 12 മുതല്‍ 15 വയസുവരെ എന്നിങ്ങനെ മൂന്നു കാറ്റഗറികളിലായി നടത്തുന്ന മത്സരത്തില്‍ കുവൈത്തിലുള്ള ഏതു രാജ്യക്കാര്‍ക്കും പങ്കെടുക്കാവുന്നതാണ്.

വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതോടൊപ്പം ജപ്പാനില്‍ നടക്കുന്ന ലോക മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.

വിവരങ്ങള്‍ക്ക്: 50111731, 90942193, 55777275.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍