പത്താമത് സീതിഹാജി സ്മാരക ഫുട്ബോള്‍ ടൂര്‍ണമെന്റ്: ഫാസ്റ് ട്രാക്ക് സൈക്കോ ജേതാക്കള്‍
Monday, February 29, 2016 7:09 AM IST
ദുബായ്: പ്രവാസ ലോകത്തെ മലയാളി ഫുട്ബോള്‍ പ്രേമികള്‍ക്ക് കാല്‍പ്പന്ത് കളിയിലെ വിസ്മയ വിരുന്നൊരുക്കിക്കൊണ്ട് മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച പത്താമതു സീതിഹാജി സ്മാരക ഫുട്ബോള്‍ ടൂര്‍ണമെന്റ് കിരീടം ഫാസ്ട്രാക് സൈക്കോ സ്വന്തമാക്കി. പ്രമുഖരായ 16 ടീമുകള്‍ ദുബായി സ്കൌട്ട് മിഷന്‍ ഗ്രൌണ്ടില്‍ കിരീടത്തിനായി അങ്കത്തിനിറങ്ങിയപ്പോള്‍ ഓരോ മത്സരവും കാണികളില്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. വാശിയേറിയ ലീഗ് റൌണ്ട് മല്‍സരങ്ങള്‍ക്കും നോക്കൌട്ട് മത്സരങ്ങള്‍ക്കും ശേഷം നടന്ന സെമി ഫൈനലില്‍ എഎകെ ഇന്റര്‍നാഷണലിനെ ടൈംബ്രേക്കറില്‍ പരാജയപെടുത്തി ഫാസ്റ്ട്രാക്ക് സൈക്കോയും, കെഎംസിസി കാലിക്കട്ടിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ച് ഇടിഎ തിരൂര്‍ക്കാടും അവസാന അങ്കത്തിനര്‍ഹാരായി.

ആവേശകരമായ ഫൈനല്‍ മല്‍സരത്തില്‍ ഇടിഎ തിരൂര്‍ക്കാടിനെ തോല്‍പ്പിച്ച് ഫാസ്റ്ട്രാക്ക് സൈക്കോ തളയ്ക്കുകുകയായിരുന്നു. ടൂര്‍ണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി ഫാസ്ട്രാക് സൈകൊയുടെ കളികാരനായ നിഖില്‍ സാബുവിനെയും ഏറ്റവും നല്ല ഗോള്‍കീപ്പര്‍ ആയി എഎകെ ഇന്റര്‍നാഷണല്‍ ടീമിലെ ഹാഷിമിനെയും തെരഞ്ഞെടുത്തു.

ലൂസേഴ്സ് ഫൈനലില്‍ എ.എ.കെ ഇന്റര്‍നാഷണലും കെ.എം.സി.സി കാലികറ്റ് മാറ്റുരച്ചപ്പോള്‍ പെനാല്‍റ്റിഷൂട്ടിലേക്കു നീണ്ട മത്സരത്തില്‍ എ.എ.കെ ഇന്റര്‍നാഷണല്‍ വിജയിച്ചു. നേരെത്തെ ടൂര്‍ണമെന്റ്ന്‍റെ ഉദ്ഘാടനം വന്‍ ജനസാഗരത്തെ സാക്ഷി നിര്‍ത്തി കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് മെംബറും സിഎംപി നേതാവുമായ സി.പി. ജോണ്‍ കളിക്കാരെ പരിചയപ്പെട്ടുകൊണ്ട് നിര്‍വഹിച്ചു. ടൂര്‍ണമെന്റ് ജേതാക്കള്‍ക്ക്ഉള്ള ട്രോഫി തീമ ഗ്രൂപ്പ് എംഡി നൌഷാദും റണെഴ്സ് അപ്പ്നുള്ള ട്രോഫി ഫോറം ഗ്രൂപ്പ് എംഡി ത്വല്‍ഹത്തും നല്‍കി നിര്‍വഹിച്ചു.കളിക്കാര്‍ക്കുള്ള വിവിധ ട്രോഫികള്‍ മുസ്തഫ അല്‍ കത്തല്‍ ഗ്രൂപ്പ് നിര്‍വഹിച്ചു. അഹമദ് കുട്ടി മദനി, ചെമ്മുക്കന്‍ യാഹുമോന്‍,മുസ്തഫ തിരൂര്‍, ആര്‍. ശുക്കൂര്‍ , പി.വി. നാസര്‍, മുസ്തഫ വേങ്ങര, ഇ.ആര്‍. അലി മാസ്റര്‍, ഒ.ടി. സലാം, ഹംസു കാവണ്ണയില്‍, കുഞ്ഞുമോന്‍ എരമംഗലം, നിഹ്മത്തുള്ള മങ്കട, കെ.എം.ജമാല്‍, വി.കെ റഷീദ്, ജലീല്‍ കൊണ്േടാട്ടി എന്നിവര്‍ സംബന്ദിച്ചു,

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍