സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് വാര്‍ഷിക ഔട്ടിങ്ങ് സംഘടിപ്പിച്ചു
Sunday, February 28, 2016 6:41 AM IST
അബുദാബി: സീറോ മലബാര്‍ സഭയുടെ ഏക യുവജന സംഘടനയായ സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് അബുദാബി ഘടകം വാര്‍ഷിക ഔട്ടിംഗ് സംഘടിപ്പിച്ചു. അല്‍ റഹബ പാര്‍ക്കില്‍ വച്ച് വെള്ളിയാഴ്ച രാവിലെ മുതല്‍ നടത്തിയ ഔട്ടിംഗില്‍ കുട്ടികളും കുടുംബങ്ങളും യുവജനങ്ങളും വളരെ താത്പര്യപൂര്‍വ്വം പങ്കെടുത്തു. ക്വിസ് മത്സരം, വടംവലി, ചാക്കില്‍ ചാട്ടം, ബലൂണ്‍ പൊട്ടിക്കല്‍ തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ വിജ്ഞാനവും വിനോദവും പകര്‍ന്നു നല്‍കിയ മത്സരങ്ങള്‍ ഔട്ടിങ്ങ് കൂടുതല്‍ ആസ്വാദ്യകരമാക്കി. മത്സരങ്ങളില്‍ ജിതിന്‍ ജോസഫ് നേതൃത്വം നല്‍കിയ മലബാര്‍ ബ്രദേര്‍സ് ഒന്നാമതെത്തി കിരീടം സ്വന്തമാക്കി. ഔട്ടിങ്ങിനു നോബിള്‍ കെ ജോസഫ്, ജേക്കബ് കുരുവിള, തോമസ് ആന്റോ , ജോജി അലക്സാണ്ടര്‍, ജേക്കബ് ചാക്കോ, ജോപ്പന്‍ ജോസ്, ജിബിന്‍ ഫ്രാന്‍സിസ്, ബിജു മാത്യു, അമല്‍ ചാക്കോ , നോബിള്‍ ജേക്കബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ടോം ജോസ്