കെഐജി ഫഹാഹീല്‍ ഏരിയ സൌഹൃദ സംഗമം നടത്തി
Sunday, February 28, 2016 6:40 AM IST
ഫഹാഹീല്‍: കെഐജി ഫഹാഹീല്‍ ഏരിയ സൌഹൃദ സംഗമം സംഘടിപ്പിച്ചു. ഫഹാഹീല്‍ യൂണിറ്റി സെന്ററില്‍ വച്ചുനടന്ന പരിപാടിയില്‍ കെഐജി വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. രണ്ടു വര്‍ഷത്തെ കെഐജിയുടെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ച മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ പരിപാടിയില്‍ അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് റഫീക്ക് ബാബു അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഷുക്കൂര്‍ ഖിറാഅത്ത് നടത്തി. കെഐജി ഈസ്റ് മേഖല പ്രസിഡന്റ് കെ. മൊയ്ദു സമാപന പ്രസംഗം നടത്തി. ഏരിയ സെക്രട്ടറി നൌഫല്‍ കെ.പി സ്വാഗതം പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍