ഒമാനില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്കു നേരിയ വിലക്കുറവ്
Saturday, February 27, 2016 8:39 AM IST
മസ്ക്കറ്റ്: അന്താരാഷ്ട്ര നിലവാരമനുസരിച്ച് ഒമാനിലെ എണ്ണ വില പുതുക്കി. ഇതനുസരിച്ച് പെട്രോള്‍ സുപ്പറിനു ലിറ്ററിന് എട്ടു ബൈസയും റെഗുലര്‍ പെട്രോളിനു ഏഴു ബൈസയും കുറയും. പുതുക്കിയ വില മാര്‍ച്ച് ഒന്നിനു പ്രാബല്യത്തില്‍ വരും. ഇതനുസരിച്ച് മാര്‍ച്ച് ഒന്നു മുതല്‍ സൂപ്പറിനു ലിറ്ററിന് 145 ബൈസയും റെഗുലറിനു 130 ബൈസയുമാകും.

നേരത്തെ സര്‍ക്കാര്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്കു നല്‍കിവന്നിരുന്ന സബ്സിഡി ജനുവരിയില്‍ വെട്ടിക്കുറച്ചിരുന്നു. ഇതേ തുടര്‍ന്നു പെട്രോള്‍ സുപ്പറിനു ലിറ്ററിന് 40 ബൈസയുടെയും റെഗുലറിനു 26 ബൈസയുടെയും വര്‍ധനവുണ്ടായി. ഡീസലിന് 14 ബൈസയുടെ വര്‍ധനവാണ് ഉണ്ടായത്. 146 ബൈസ ആയിരുന്ന ഡീസല്‍ വില 160 ആയെങ്കിലും ഫെബ്രുവരിയില്‍ വില പുതുക്കിയപ്പോള്‍ പഴയ 146 ല്‍ വന്നതുമൂലം ചരക്കുകളുടെ നീക്കത്തില്‍ വരുമായിരുന്ന വര്‍ധന ഒഴിവായി.

അധികൃതരുടെ ശക്തമായ കണ്ണ് വിലക്കയറ്റം തടയാന്‍ ഉണ്ടായിരുന്നെങ്കിലും ഡീസലിന്റെ വിലയില്‍ മാറ്റമുണ്ടാകാതിരുന്നതുകൊണ്ട് അധികൃതരുടെ ഇടപെടല്‍ ഒഴിവായി.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം