കുട്ടികളുടെ സുരക്ഷ ലക്ഷ്യമാക്കി ഹോട്ട്ലൈന്‍ നമ്പര്‍ വരുന്നു
Saturday, February 27, 2016 8:38 AM IST
മസ്ക്കറ്റ്: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ചെറുക്കാന്‍ ഒമാന്‍ സാമൂഹിക മന്ത്രാലയം 1100 എന്ന ഹോട്ട്ലൈന്‍ നമ്പര്‍ സ്ഥാപിക്കുമെന്ന് മന്ത്രാലയത്തിന്റെ കുടുംബ ക്ഷേമ വിഭാഗം മേധാവി യാഹ്യ ഹിനായി അറിയിച്ചു.

അവഗണന, അതിക്രമം, മോശം പെരുമാറ്റം തുടങ്ങിയവ തടഞ്ഞ് രക്ഷകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കും മാനസികമായ പിന്തുണ നല്‍കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. നമ്പര്‍ ഒട്ടും വൈകാതെ പ്രവര്‍ത്തന സജ്ജമാകുമെന്ന് ക്ഷേമ വിഭാഗം മേധാവി അവകാശപ്പെട്ടു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം