മൈത്രി യാത്രയയപ്പു നല്‍കി
Saturday, February 27, 2016 8:36 AM IST
ജിദ്ദ: ജിദ്ദയിലെ ബിന്‍ ലാദന്‍ കമ്പനി ജീവനക്കാരനും ദീര്‍ഘ കാലം മൈത്രി ജിദ്ദയുടെ ഭരണ സമിതി അംഗവുമായിരുന്ന ബഷീര്‍ ബാവകുഞ്ഞിനു മൈത്രി കുടുംബാംഗങ്ങള്‍ യാത്രയയപ്പു നല്‍കി.

ഷറഫിയ ഹില്‍ടോപ് ഓടിട്ടോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഉല്ലാസ് കുറുപ്പ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ അലി പരുത്തിക്കുന്നന്‍, വര്‍ഗീസ് ജോര്‍ജ്, ജോസഫ് വിത്സണ്‍, ഖാലിദ് പാളയാട്ട്, മൊയ്തു കണ്ണാട്ടി, മുസ്തഫ കാട്ടീരി, പ്രദീപ് കുമാര്‍, സൂരജ്, കിരണ്‍ കലാനി, അജിത് നീര്‍വിളാകന്‍, വിനോദ് നമ്പ്യാര്‍, സന്തോഷ് കുമാര്‍, ഷരീഫ്, ഉണ്ണി തെക്കേടത്ത്, രജനി വിനോദ്, സോണിയ സാബു, അമി ഷിബു, ബഷീര്‍ ബവകുഞ്ഞു, വൈസ് പ്രസിഡന്റ് വിനോദ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍