യൂത്ത് ഇന്ത്യ കുവൈത്ത് ആദരിച്ചു
Saturday, February 27, 2016 8:32 AM IST
കുവൈത്ത് സിറ്റി: ഹലാ ഫെബ്രുവരിയോടനുബന്ധിച്ച് 'പ്രവാസം ആദരിക്കപ്പെടുന്നു' എന്ന തലക്കെട്ടില്‍ യൂത്ത് ഇന്ത്യ കുവൈത്ത് അബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി യൂത്ത് ഇന്ത്യ രക്ഷാധികാരിയും കെഐജി പ്രസിഡന്റുമായ ഫൈസല്‍ മഞ്ചേരി ഉദ്ഘാടനം ചെയ്തു.

ഗവണ്‍മെന്റുപോലും പ്രവാസികളെ കൈവിടുകയും പ്രവാസികാര്യ മന്ത്രാലയം അടച്ചുപൂട്ടാന്‍ നോക്കുകയും ചെയ്യുന്ന പ്രവണത വളര്‍ന്നു വരികയും പ്രവാസത്തെകുറിച്ച് എഴുതപ്പെടുന്ന കഥകള്‍, നോവലുകള്‍, സിനിമകള്‍ എന്നിവ സമൂഹത്തിന്റെ ഇടയില്‍ ചര്‍ച്ചയാവുകയും അവക്ക് അവാര്‍ഡുകള്‍ ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ കാലത്ത് പ്രവാസത്തെ ഇത്രമാത്രം പൊതുസമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ട് വരാന്‍ പരിശ്രമിക്കുന്ന യൂത്ത് ഇന്ത്യക്ക് മാത്രമേ ഇത്തരത്തില്‍ നാല്പതാണ്ട് പ്രവാസ ജീവിതം നയിച്ചവരെ ആദരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആട് ജീവിതത്തിലൂടെ പ്രവാസത്തെ വരച്ചു കാണിച്ച ബിന്യാമീനും പ്രവാസത്തിന്റെ കഥ പറഞ്ഞ ബാബു ഭരദ്വാജിനും പ്രവാസി എഴുത്തുകാരന്‍ എം. മുകുന്ദനും യൂത്ത് ഇന്ത്യയുടെ ആദരം ഏറ്റുവാങ്ങിയിട്ടുള്ളവരാണെന്നും പച്ചയായ ആ പ്രവാസ ജീവിതം നേരിട്ട് അനുഭവിക്കുകയും ഇന്നത്തെ തലമുറക്ക് ഇത്ര സമാധാനത്തോടെ പ്രവാസം നയിക്കാന്‍ കാരണക്കാരായ ഒരു തലമുറയെ ആദരിക്കേണ്ടത് ഇന്നിന്റെ യുവാക്കളുടെ ബാധ്യതയാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രസിഡന്റ് സി.കെ.നജീബ് പറഞ്ഞു.

യൂത്ത് ഇന്ത്യയുടെ ആദരം ഏറ്റുവാങ്ങാനായി പ്രവാസത്തിന്റെ നാല്പതാണ്ട് പിന്നിട്ട തൃശൂര്‍ ആളൂര്‍ സ്വദേശിയായ പോള്‍ എന്ന പാറെക്കാടന്‍ വറീദ് പൈലാന്‍, കോഴിക്കോട് സ്വദേശി മുഹമ്മദ് കോയ, കോഴിക്കോട് ഫറൂഖ് കോളജ് സ്വദേശി കോറോത്ത് അബ്ദുല്‍ മജീദ്, മലപ്പുറം മോങ്ങം സ്വദേശി താഴെപറമ്പില്‍ അക്ബറലി, ഷെയ്ഖ് അലി ഷാ, കോഴിക്കോട് നടക്കാവ് സ്വദേശി ഒജ്ജിന്‍റ്റകത്ത് കുഞ്ഞാതു കോയ, ആലപ്പുഴ മാവേലിക്കര സ്വദേശി നീലകണ്ഠന്‍ കെ.കുട്ടി, കോഴിക്കോട് എലത്തൂര്‍ സ്വദേശി മാട്ടുവയില്‍ യൂസുഫ്, തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി പി.എം. അബ്ദുറഹ്മാന്‍, കോഴിക്കോട് നടുവട്ടം സ്വദേശി ഒജ്ജിന്ടകത്ത് ഈസക്കോയ, കോഴിക്കോട് മാഹി സ്വദേശി തൈയില്‍ കടവിന്റ്റവിടെ അമീര്‍, കോഴിക്കോട് നൈനാം വളപ്പില്‍ സ്വദേശി അബ്ദുല്‍ ലത്തീഫ്, കോഴിക്കോട് മഹി സ്വദേശി പൊന്നമ്പത്ത് കമാലുദ്ദീന്‍ കോയ, കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി എം.ടി.പി യൂസുഫ്, മാവേലിക്കര സ്വദേശിനീലകണ്ഠന്‍ രഘുനാഥന്‍ എന്നിവര്‍ക്ക് കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരായ ഫൈസല്‍ മഞ്ചേരി, അഫ്സല്‍ ഖാന്‍, സിദ്ദീഖ് വലിയകത്ത്, അപ്സര മഹമൂദ്, അഫ്സല്‍ അലി, ഉണ്ണി ആറ്റിങ്ങല്‍, ഹംസ പയ്യനൂര്‍, ചാക്കോ ജോര്‍ജുകുട്ടി, റിസ്വാന്‍ അബ്ദുള്‍ഖാദര്‍, ഖലീലുറഹ്മാന്‍, പി.പി ജുനൂബ്, അനിയന്‍ കുഞ്ഞ്, കെ.മൊയ്തു, സി.കെ.നജീബ്, ഷാഫി കൊയമ്മ എന്നിവര്‍ പൊന്നാടയും മൊമെന്റോയും നല്‍കി ആദരിച്ചു.

പ്രശസ്ത ചലചിത്ര സംവിധായകന്‍ ഉണ്ണി ആറ്റിങ്ങല്‍, യൂത്ത് ഇന്ത്യ ജനറല്‍ സെക്രട്ടറി ഷാഫി കൊയാമ്മ, സി.കെ. നജീബ് എന്നിവര്‍ പ്രസംഗിച്ചു.

പ്രവാസലോകത്തെ നിലവിലെ ജീവിത സാഹചര്യത്തെക്കുറിച്ചും സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതിനെക്കുറിച്ചും കുറിച്ച് 'കണക്ക് പിഴയ്ക്കുന്ന പ്രവാസം' എന്ന തലക്കെട്ടില്‍ പ്രശസ്ത ട്രെയ്നര്‍ അഫ്സല്‍ അലിയുടെ പ്രസന്റേഷനും കുട്ടികളുടെ കലാപരിപാടികളും നടന്നു.

കണ്‍വീനര്‍ ഹസീബ്, മേഹനാസ്, എന്‍.കെ. ഷാഫി, അബ്ദുല്‍ ബാസിത്ത്, മുഹമ്മദ് ഹാറൂണ്‍, സഫ്വാന്‍, അജ്മല്‍, ഹഫീസ് മുഹമ്മദ്, അബ്ദുല്‍ അസീസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍