മസ്ക്കറ്റിലെ ടൈംസ് അന്താരാഷ്ട്ര പ്രോപ്പര്‍ട്ടി പ്രദര്‍ശനത്തില്‍ കേരളത്തില്‍ നിന്ന് പുറവങ്കരയും
Friday, February 26, 2016 10:13 AM IST
മസ്ക്കറ്റ്: ടൈംസ് ഓഫ് ഇന്ത്യ നടത്തുന്ന അന്താരാഷ്ട്ര പ്രോപ്പര്‍ട്ടി പ്രദര്‍ശനത്തിനു മസ്ക്കറ്റില്‍ തുടക്കമായി. ഇന്ത്യന്‍ ഹോക്കി താരം പി.ആര്‍. ശ്രീജേഷ് ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനം വെള്ളിയാഴ്ച സമാപിക്കും.

അല്‍ഫലാജ് ഹോട്ടലില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ഡല്‍ഹി, മുംബൈ, ഗോവ, നോയിഡ, പൂനെ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ബില്‍ഡര്‍മാര്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ നിന്നും പ്രമുഖ ബില്‍ഡര്‍മാരായ പുറവങ്കരയാണ് പങ്കെടുക്കുന്നത്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം