ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുമായി ഫ്രണ്ട്സ് ക്രിയേഷന്‍സ്
Friday, February 26, 2016 6:11 AM IST
റിയാദ്: ദോഹയില്‍ നിന്ന ഒന്‍പത് എഡിഷനുകളിലായി പുറത്തിറങ്ങിയ ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പത്താമത് പതിപ്പ് സൌദി അറേബ്യയില്‍നിന്നുള്ള കാര്‍ഡുകള്‍കൂടി ഉള്‍പ്പെടുത്തി ഉടനെ പുറത്തിറക്കുമെന്ന് ഫ്രണ്ട്സ് ക്രിയേഷന്‍സ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവിധ രീതിയിലുള്ള ബിസിനസ്സ് ഡയറക്ടറികള്‍ നിലവിലുണ്െടങ്കിലും ബിസിനസ് കാര്‍ഡുകള്‍ അപ്പാടെ പകര്‍ത്തിയ ഒരു ഡയറക്ടറി ഇത് മാത്രമാണെന്നും തികച്ചും സൌജന്യമായി ആവശ്യക്കാര്‍ക്കെത്തിച്ചു കൊടുക്കുകയും ഓണ്‍ലൈനില്‍ സൌജന്യമായി ലഭിക്കുകയും ചെയ്യുമെന്ന് 2006 മുതല്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഖത്തറിലെ മീഡിയ പ്ളസ് കമ്പനിയുടെ സിഇഒ അമാനുള്ള വടക്കാങ്ങര പറഞ്ഞു.

ഗള്‍ഫ് നാടുകളില്‍ ഇതിന്റെ ആവശ്യകതയും പ്രാധാന്യവും തിരിച്ചറിഞ്ഞതിനാലാണ് സൌദി അറേബ്യയിലേക്കു കൂടി ഇത് വ്യാപിപ്പിക്കാന്‍ മുന്‍കൈയ്യെടുത്തതെന്ന് ഫ്രണ്ട്സ് ക്രിയേഷന്‍സ് ഡയറക്ടര്‍ ഉബൈദ് എടവണ്ണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പത്താമത് പതിപ്പ് രൂപത്തിലും ഭാവത്തിലും കാതലായ മാറ്റങ്ങളോടെയാണ് പുറത്തിറങ്ങുന്നതെന്നും പേജുകള്‍ വര്‍ധിപ്പിക്കുകയും ഉള്ളടക്കത്തില്‍ വ്യത്യസ്തത കൊണ്ടുവരികയും ചെയ്തിട്ടുണ്െടന്നും അദ്ദേഹം പറഞ്ഞു.

അതോടൊപ്പം ഫ്രണ്ട്സ് ക്രിയേഷന്‍സും പത്താം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്. സൌദിയിലെ പ്രമുഖ വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ 20 ശതമാനം വരെ ഡിസ്കൌണ്ട് നല്‍കുന്ന ഷോപ്പേര്‍സ് ഡിസ്കൌണ്ട് കാര്‍ഡ് പ്രമുഖ കമ്പനികളുടേയും സ്ഥാപനങ്ങളുടേയും സഹകരണത്തോടെ അടുത്ത ശനിയാഴ്ച പുറത്തിറങ്ങുമെന്നും ഉബൈദ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അബ്ദുല്‍ അസീസ് കോഴിക്കോട്, ഇബ്രാഹിം സുബ്ഹാന്‍, നവാസ് വെള്ളിമാടുകുന്ന് എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍