യുഎഇ ഓപ്പണ്‍ കബഡി ടൂര്‍ണമെന്റ് 26ന്
Thursday, February 25, 2016 7:06 AM IST
അബുദാബി: കലാ അബുദാബിയുടെ ആഭിമുഖ്യത്തില്‍ യുഎഇ ഓപ്പണ്‍ കബഡി ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 26നു (വെള്ളി) ഉച്ചകഴിഞ്ഞ് ഒന്നിന് കേരള സോഷ്യല്‍ സെന്ററിലാണ് ടൂര്‍ണമെന്റ് നടക്കുക. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി 24 ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും.

ടൂര്‍ണമെന്റിലേക്ക് ഏവരേയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള