ദുബായി കെഎംസിസി ലീഗല്‍ അദാലത്ത് 26ന്
Thursday, February 25, 2016 7:04 AM IST
ദുബായി: നാട്ടിലും ഗള്‍ഫിലുമായി പ്രവാസികള്‍ക്കു നേരിടേണ്ടി വരുന്ന വിവിധ നിയമ പ്രശ്നങ്ങള്‍ക്കു പരിഹാരം നിര്‍ദേശിക്കുന്നതിനും ആവശ്യമായ നിയമ സഹായം ലഭ്യമാക്കുന്നതിനും ദുബായി കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ലീഗല്‍ അദാലത്ത് ഫെബ്രുവരി 26നു (വെള്ളി) രാവിലെ ഒമ്പതു മുതല്‍ ദുബായി കെഎംസിസി അല്‍ ബറാഹ ആസ്ഥാനത്ത് നടക്കും.

പ്രമുഖ അഭിഭാഷകര്‍ അടങ്ങുന്ന ലീഗല്‍ പാനലിന്റെ സഹായം പ്രവാസികള്‍ക്കു സൌജന്യമായി ലഭിക്കും.

വിവരങ്ങള്‍ക്ക്: 04 2727773

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍