കൂട്ടായ്മ പ്രവര്‍ത്തനം മാതൃകാപരം: എ.പി. ഉണ്ണികൃഷ്ണന്‍
Wednesday, February 24, 2016 9:16 AM IST
ജിദ്ദ: ജാതി മത കക്ഷി രാഷ്ട്രീയത്തിനതീതമായി കൂട്ടായ്മ രൂപീകരിച്ചു നാട്ടിലെയും ഇവിടുത്തേയും സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പ്രവാസികള്‍ സജീവ സാന്നിധ്യമാകുന്നത് തികച്ചും മാതൃകാപരമായ പ്രവര്‍ത്തനമാണെന്നു മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍. കണ്ണമംഗലം കൂട്ടയ്മ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ നാട്ടുകാരുടെ ഉപഹാരം പ്രസിഡന്റിനു സമ്മാനിച്ചു. പി.പി. ലത്തീഫ് അധ്യക്ഷത വഹിച്ചു. അല്‍ റയാന്‍ പോളിക്ളിനിക്കില്‍ നടന്ന സ്വീകരണ യോഗം റഹ്മാന്‍ ഇണ്ണി ഉദ്ഘാടനം ചെയ്തു. മജീദ് ചേറൂര്‍, കോയിസന്‍ ബീരാന്‍, അഫ്സല്‍ പുളിയാളി, സക്കീറലി കണ്ണേത്ത്, ടി.ടി. സമദ്, ആലുങ്ങല്‍ ചെറിയ മുഹമ്മദ്, ഇല്യാസ് കണ്ണമംഗലം, യു.പി. മുഹമ്മദ് കുട്ടി, സുബൈര്‍ ചെങ്ങാനി, ശിഹാബ് പുളിക്കല്‍, സമദ് ചോലക്കല്‍, സദിഖലി പുല്ലാട്ട് എന്നിവര്‍ പ്രസംഗിച്ചു. കെ.സി. ഷരീഫ്, നൌഷാദ് ചേറൂര്‍, യു.എന്‍. മജീദ്, അഷ്റഫ് അരീകാടന്‍, അഹമ്മദ് അച്ചനമ്പലം, ഇസ്മില്‍ പുല്ലാട്ട് എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്കി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍