യാത്രയയപ്പു നല്‍കി
Wednesday, February 24, 2016 9:08 AM IST
ജിദ്ദ: തിരുവേഗപ്പുറ വെല്‍ഫയര്‍ കമ്മിറ്റിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളും നിലവിലെ ട്രഷററുമായ അബ്ദുല്‍ അസീസ് തിരുവേഗപ്പുറയ്ക്ക് യാത്രയയപ്പു നല്‍കി. 34 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു വിരാമമിട്ട് നാട്ടിലേക്കു മടങ്ങുന്ന അദ്ദേഹം നിരവധി സാമൂഹ്യ സംഘടനകളിലെ സജീവ സാന്നിധ്യമാണ്.

ഷറഫിയ അല്‍ റയാന്‍ പോളിക്ളിനിക് ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പു സംഗമത്തില്‍ പ്രസിഡന്റ് എന്‍. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പ്രവാസി സമൂഹത്തിനും തിരുവേഗപ്പുറ വെല്‍ഫയര്‍ കമ്മിറ്റിക്കും നല്‍കിയ സേവനത്തിന് ഉപഹാരം നല്‍കി അദേഹത്തെ ആദരിച്ചു. സംഗമത്തില്‍ ജനറല്‍ സെക്രട്ടറി കെ.ടി. യുസഫലി, ഇണ്ണീന്‍കുട്ടി റയാന്‍, എന്‍. അബ്ദുറഹ്മാന്‍, എം.ടി. യാസര്‍, കെ.പി. യാഹുട്ടി, ടി. ബാവ, എന്‍. സിദ്ദീഖ്, സുലൈമാന്‍, ഷൌക്കത്ത്, കെ.ടി. ഹൈദരലി, ടി. അബ്ദുറഹ്മാന്‍ റഫീഖ് മനോരത്ത്, കെ.ടി. മുനീര്‍, ടി. ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍