ഫാ. ബേബി വര്‍ഗീസിന് സ്വീകരണം നല്‍കി
Wednesday, February 24, 2016 9:07 AM IST
കുവൈത്ത്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അനുഗ്രഹീത വേദശാസ്ത്ര പണ്ഡിതനും കോട്ടയം തിയോളജിക്കല്‍ സെമിനാരി, സെന്റ് എഫ്രേം എക്യുമെനിക്കല്‍ റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് അധ്യാപകനും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി റിസര്‍ച്ച് ഗൈഡും പുരോഹിതന്‍ മാസികയുടെ അസോസിയേറ്റ് എഡിറ്ററും സെമിനാരി രജിസ്ട്രാറുമായ ഫാ. ബേബി വര്‍ഗീന് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. കുവൈത്ത് വിമാനത്താവളത്തില്‍ മഹാഇടവക വികാരി ഫാ. രാജു തോമസ്, സഹവികാരി ഫാ. റെജി സി. വര്‍ഗീസ്, യുവജനപ്രസ്ഥാന ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് ഊഷ്മളമായ വരവേല്പ് നല്‍കി.

ഫെബ്രുവരി 25നു (വ്യാഴം) രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെ അബാസിയ സെന്റ് ജോര്‍ജ് ചാപ്പലില്‍ കുവൈത്തിലെ ഓര്‍ത്തഡോക്സ് ഇടവകാംഗങ്ങള്‍ക്കായി ക്രമീകരിച്ചിരിക്കുന്ന ഏകദിന സമ്മേളനത്തിനു നേതൃത്വം നല്‍കുവാനാണ് അദ്ദേഹം കുവൈത്തില്‍ എത്തിച്ചേര്‍ന്നത്.

വിവരങ്ങള്‍ക്ക്: 60069715, 99853901.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍