വര്‍ഗീയ ഫാഷിസത്തിനെതിരേ പ്രതിഷേധ സംഗമം നടത്തി
Wednesday, February 24, 2016 7:43 AM IST
അല്‍ഖര്‍ജ് -ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ഖര്‍ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയിലെ വര്‍ഗീയ ഫാഷിസത്തിനെതിരേ പ്രതിഷേധ സംഗമം നടത്തി. ചടങ്ങ് സ്റേറ്റ് വൈസ് പ്രസിഡന്റ് മുസ്തഫ എന്‍.എന്‍ ഉദ്ഘാടനം ചെയ്തു. അല്‍ഖര്‍ജ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ടി എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റഷീദ് ഖാസിമി മുഖ്യപ്രഭാഷണം നടത്തി. ഫാഷിസത്തിനെതിരേ ഉയര്‍ന്നുവരുന്ന എല്ലാ ശബ്ദങ്ങളെയും തീവ്രദേശീയവാദം ഉന്നയിച്ച് രാജ്യദ്രോഹമായി ചിത്രീകരിച്ച് നശിപ്പിക്കാനുള്ള സംഘ്പരിവാറിന്റെ ഗൂഢലക്ഷ്യമാണു ജെഎന്‍യു സംഭവത്തിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.

പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചവര്‍ എബിവിപി പ്രവര്‍ത്തകരാണെന്നു കണ്െടത്തിയിട്ടും യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ തയ്യാറാകാത്ത പോലിസ് സംഘ്പരിവാറിന്റെ ആജ്ഞാനുവര്‍ത്തികളായി മാറിയിരിക്കുന്നു. രക്തബന്ധുക്കളായ ദലിത്, ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിച്ച് അധികാരം കൈയാളാന്‍ ശ്രമിക്കുന്ന സവര്‍ണ-ബ്രാഹ്മണ അജന്‍ഡ തിരിച്ചറിയണമെന്നും റഷീദ് ഖാസിമി ഓര്‍മപ്പെടുത്തി. യോഗത്തില്‍ പുതുതായി പാര്‍ട്ടിയിലേക്ക് കടന്നുവന്നവരെ സംസ്ഥാന ജന.സെക്രട്ടറി മുഈനുദ്ദീന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അല്‍ ഖര്‍ജ് പ്രസിഡന്റ് വഹാബ് ആലുവ, അഹദ് ഹോത്ത, കാംപയിന്‍ ഇന്‍ചാര്‍ജ് ബാവ മഠത്തില്‍, ടി.കെ. അബ്ദുര്‍ റഹ്മാന്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍