കല കുവൈത്ത് ക്ഷേമനിധി കൈമാറി
Wednesday, February 24, 2016 7:42 AM IST
കുവൈത്ത് സിറ്റി: അസുഖത്തെത്തുടര്‍ന്നു കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ പോകുകയും ചികിത്സയില്‍ കഴിയുകയും ചെയ്യുന്ന കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് മെഹ്ബൂള- എ യൂണിറ്റ് അംഗമായിരുന്ന കെ.കെ.കുഞ്ഞഹമ്മദിനുള്ള കലയുടെ ക്ഷേമനിധി കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി കൈമാറി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ കല കുവൈത്ത് അബുഹലീഫ മേഖല എക്സിക്യുട്ടീവ് അംഗം ജിതിന്‍ പ്രകാശ്, ഫഹഹീല്‍ സിറ്റി യൂണിറ്റ് കണ്‍വീനര്‍ ഷാനില്‍, കല ട്രസ്റ് അംഗം ടി.ടി. റഷീദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി സലീം എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍