അലിഫ് സ്കൂളില്‍ 'ഗുഡ്ബൈ കിന്റര്‍ഗാര്‍ട്ടന്‍ 2016' ആഘോഷിച്ചു
Tuesday, February 23, 2016 10:14 AM IST
റിയാദ്: അലിഫ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ 'ഗുഡ്ബൈ കിന്റര്‍ഗാര്‍ട്ടന്‍ 2016' വര്‍ണാഭമായ പരിപാടികളോടെ ആഘോഷിച്ചു.

പഠനത്തോടൊപ്പം വിദ്യാര്‍ഥികളുടെ സര്‍ഗാത്മകതയ്ക്കുകൂടി ഊന്നല്‍ നല്‍കാന്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്ന് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ത്യന്‍ എംബസി സാമൂഹിക ക്ഷേമകാര്യ വിഭാഗം ഫസ്റ് സെക്രട്ടറി അനില്‍ നോട്ടിയാല്‍ അഭിപ്രായപ്പെട്ടു. ഭാവിയിലെ മഹാന്മാരെ വാര്‍ത്തെടുക്കുന്ന ആദ്യ കേന്ദ്രങ്ങളെന്ന നിലയ്ക്ക് കിന്റര്‍ഗാര്‍ട്ടന്‍ മേഖലയ്ക്ക് അലിഫ് ഇന്റര്‍നാഷണല്‍ സ്കൂള്‍ നല്‍കുന്ന സവിശേഷ പ്രാധാന്യം ശ്ളാഘനീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ.സി മുഹമ്മദ് ശൈജല്‍ അധ്യക്ഷത വഹിച്ചു. അലിഫ് ഗ്രൂപ്പ് പ്രസിഡന്റും പ്രമുഖ അഭിഭാഷകനുമായ ഡോ. ഖാലിദ് അല്‍സീര്‍ മൂഖ്യാതിഥികള്‍ക്കും കെ.ജി അധ്യാപകര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. അലിഫ് എഡ്യൂക്കേഷന്‍ ട്രസ്റ് ചെയര്‍മാന്‍ ടി.പി. അലിക്കുഞ്ഞി മൌലവി, ശിഹാബ് കൊട്ടുകാട്, ലുഖ്മാന്‍ പാഴൂര്‍, ഷക്കീബ് കൊളക്കാടന്‍, റഷീദ് ഖാസിമി എന്നിവര്‍ സംസാരിച്ചു.

ശാസ്ത്ര സാമൂഹിക മാനവിക വിഷയങ്ങളിലെ വിവിധ നേട്ടങ്ങളേയും പ്രത്യാശകളെയും പ്രതീകവത്കരിച്ചുകൊണ്ടു വിദ്യാര്‍ഥികള്‍ ഒരുക്കിയ 'അലിഫ് എക്സ്പോ വിഷന്‍ 2016' അക്കഡേമിക് കോ-ഓര്‍ഡിനേറ്റര്‍ ഐമന്‍ ഫറൂഖ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഡോ. ഡൈസമ്മ ജേക്കബ്, കെ.ജി. കോഓര്‍ഡിനേറ്റര്‍ സോണിയ മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.

ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികള്‍ അരങ്ങേറി. പരിപാടികള്‍ക്ക് അസീസ് പെര്‍ള, അഷ്കര്‍ ഉസ്മാന്‍, ബേബി അസൂറ, നിജിത പി, ശാഫിയ ഫാത്വിമ, സൈദ ഫാത്വിമ, ആയിഷ ബാനു, യൂസുഫ് ഉസ്മാന്‍, റിയാസ്, ബഷീര്‍, മിദ്ലാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.