അബുദാബിയില്‍ വാഹന നമ്പര്‍ പ്ളേറ്റുകള്‍ മുഖം മിനുക്കുന്നു
Tuesday, February 23, 2016 8:20 AM IST
അബുദാബി: തലസ്ഥാന എമിറേറ്റില്‍ വാഹനങ്ങള്‍ക്കു ഇനി മുതല്‍ പുതിയ നമ്പര്‍ പ്ളേറ്റ്. അബുദാബിയുടെ അടയാളം ഉള്‍ക്കൊള്ളുന്ന പുതിയ നമ്പര്‍പ്ളേറ്റുകള്‍ മാര്‍ച്ച് മുതല്‍ ലഭ്യമാക്കുമെന്നാണു സൂചന. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്‍സ്റഗ്രാം പേജിലാണു നമ്പര്‍പ്ളേറ്റിന്റെ പുതിയ മാതൃക പ്രസിദ്ധപ്പെടുത്തിയത്.

ഗതാഗത വകുപ്പിനു കീഴിലുള്ള ഡ്രൈവിംഗ് ലൈസന്‍സ് സെന്ററുകള്‍ വഴി പുതിയ നമ്പര്‍പ്ളേറ്റ് മാറ്റാനാകും. വാഹന ഉടമയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന വ്യക്തിയോ കാലാവധിയുള്ള വാഹന ലൈസന്‍സുമായി സെന്ററുകളില്‍ നേരിട്ടെത്തണമെന്നാണു വ്യവസ്ഥ. നിലവിലുള്ള നമ്പര്‍ പ്ളേറ്റ് മാറ്റി പുതിയ നമ്പര്‍ പ്ളേറ്റ് ഘടിപ്പിക്കുന്നതിന് വാഹന ഉടമ 400 ദിര്‍ഹം നല്‍കേണ്ടിവരും.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള