കേരള സമാജം ആര്‍ട്സ് അക്കാദമിക്ക് തുടക്കം
Thursday, February 11, 2016 11:10 AM IST
ബംഗളൂരു: കേരള സമാജം മല്ലേശ്വരം സോണിന്റെ ആഭിമുഖ്യത്തില്‍ ആര്‍ട്സ് അക്കാദമിക്കു തുടക്കമായി. ദൊഡ്ഡബൊമ്മസാന്ദ്ര, രാമചന്ദ്രപുര കൈരളീനികേതന്‍ കോളജ് കാമ്പസില്‍ ചേര്‍ന്ന യോഗത്തില്‍ സിനിമാതാരവും കലാശ്രീ പുരസ്കാരജേതാവുമായ കമിനീധരന്‍ അക്കാദമി ഉദ്ഘാടനം ചെയ്തു.

കേരളസമാജം മല്ലേശ്വരം സോണ്‍ ചെയര്‍മാന്‍ സി.എച്ച്. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. കേരളസമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍, കേരളസമാജം മല്ലേശ്വരം സോണ്‍ വൈസ് ചെയര്‍മാന്‍ രാജഗോപാല്‍, കണ്‍വീനര്‍ ശ്രീകുമാര്‍, അസിസ്റന്റ് സെക്രട്ടറി ജയ്ജോ ജോസഫ്, നൃത്താധ്യാപിക സ്വപ്ന രാജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നൃത്തം, സംഗീതം, വാദ്യോപകരണങ്ങള്‍, ചിത്രരചന എന്നിവയ്ക്കു പ്രാധാന്യം നല്‍കുന്ന അക്കാദമിയില്‍ മോഹിനിയാട്ടം, ഭരതനാട്യം, വയലിന്‍, ഗിറ്റാര്‍, ചെണ്ട, ശാസ്ത്രീയ സംഗീതം,ചിത്രരചന എന്നിവയില്‍പരിശീലനം നല്‍കും. ആര്‍ട്സ്അക്കാദമി എല്ലാ സോണുകളിലും ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വിശദവിരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 9916674387, 8892174670.