ജര്‍മനിയിലെ തീവ്ര വലതുപക്ഷക്കാരുടെ കുറ്റകൃത്യങ്ങളില്‍ 30 ശതമാനം വര്‍ധന
Thursday, February 11, 2016 11:07 AM IST
ബെര്‍ലിന്‍: ജര്‍മനിയില്‍ തീവ്രവലതുപക്ഷ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ നടത്തുന്ന അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം ഇക്കൂട്ടര്‍ നടത്തിയ അക്രമങ്ങളില്‍ രജിസ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത് 13,846 കേസുകള്‍. തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മുപ്പതു ശതമാനം കൂടുതലാണിത്.

ഇടതുപക്ഷ നേതാവ് പെട്ര പൌവാണ് ഫെഡറല്‍ മന്ത്രാലയത്തില്‍നിന്ന് ഈ കണക്ക് ശേഖരിച്ച് പുറത്തുവിട്ടിരിക്കുന്നത്. 2014 ല്‍ തീവ്ര ഇടതുപക്ഷക്കാര്‍ ഉള്‍പ്പെട്ട 10,541 അക്രമ സംഭവങ്ങളാണു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.

കഴിഞ്ഞ വര്‍ഷത്തെ അക്രമങ്ങളില്‍ ബഹുഭൂരിപക്ഷവും വിദേശികളോടുള്ള വിരോധം കാരണമായിരുന്നു. ഇതില്‍ 691 പേര്‍ക്കു പരുക്കേറ്റിട്ടുമുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍