പവിത്ര നാഗരാജന് യുഎസ് പ്രസിഡന്‍ഷ്യല്‍ സ്കോളര്‍ നോമിനേഷന്‍
Thursday, February 11, 2016 8:01 AM IST
ഫ്രിമോന്റ് (കലിഫോര്‍ണിയ): യുവ കലാകാരന്മാര്‍ക്കു പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി നാഷണല്‍ യംഗ് ആര്‍ട്സ് ഫൌണ്േടഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന യുഎസ് പ്രസിഡന്റ് സ്കോളേഴ്സ് പട്ടികയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി പവിത്ര നാഗരാജന്‍ ഇന്ത്യന്‍ ക്ളാസിക്കല്‍ ഡാന്‍സില്‍ സ്ഥാനം പിടിച്ചു.

നോമിനേറ്റു ചെയ്യപ്പെട്ട 60 പേരില്‍ പവിത്ര നാഗരാജനു പുറമേ ശ്രീലങ്കയില്‍നിന്നുള്ള റുവാന്റി ഏകനായക്കും ഉള്‍പ്പെടുന്നു.

പ്രസിഡന്റ് സ്കോളേഴ്സ് വൈറ്റ് ഹൌസ് കമ്മീഷനാണു സ്ഥാനാര്‍ഥികളുടെ യോഗ്യത നിശ്ചയിക്കുന്നത്. വിജയികളെ മേയിലാണു പ്രഖ്യാപിക്കുക.

ആക്ടേഴ്സ്, ഡാന്‍സേഴ്സ്, സിംഗേഴ്സ്, ഫോട്ടോഗ്രാഫേഴ്സ്, ഫിലിം മേക്കേഴ്സ്, ഡിസൈനേഴ്സ്, റൈറ്റേഴ്സ് എന്നിവരില്‍നിന്നുള്ള പ്രതിഭകളെയാണു നോമിനേഷനു തെരഞ്ഞെടുക്കുന്നത്.

വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന നാഷണല്‍ റെക്കഗ്നീഷ്യന്‍ ചടങ്ങില്‍ പ്രതിഭകളെ ആദരിക്കും.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍