കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ഓഫ് നോര്‍ത്ത് അമേരിക്ക ബിസിനസ് നൈറ്റ് മാര്‍ച്ച് 13-ന്
Thursday, February 11, 2016 7:59 AM IST
ന്യൂജേഴ്സി: ട്രൈസ്റേറ്റ് ഏരിയയിലെ ബിസിനസുകാരുടെ കൂട്ടായ്മയായ കേരളാ ചേംബര്‍ ഓഫ് കൊമേഴ്സ് ഓഫ് നോര്‍ത്ത് അമേരിക്ക (കെസിസിഎന്‍എ) യുടെ ബിസിനസ് നൈറ്റ് മാര്‍ച്ച് 13നു (ഞായര്‍) വൈകുന്നേരം അഞ്ചു മുതല്‍ രാത്രി എട്ടു വരെ ന്യൂജേഴ്സിയിലെ എഡിസണ്‍ ഹോട്ടലില്‍ നടക്കും.

ട്രൈസ്റേറ്റ് ഏരിയയിലെ വിവിധ മേഖലകളില്‍ ബിസിനസ് നടത്തുന്നവര്‍ക്ക് കുടുംബത്തോടൊപ്പം ആസ്വദിക്കാവുന്ന തരത്തിലാണു ബിസിനസ് നൈറ്റ് ക്രമീകരിച്ചിരിക്കുന്നത്. വൈകുന്നേരം അഞ്ചു മുതല്‍ ആറുവരെ സോഷ്യല്‍ ഗാതറിംഗ്, കോക്ടെയില്‍ ഡ്രിംങ്ക്സോടുകൂടി ആരംഭിക്കുന്ന നൈറ്റില്‍ കെസിസിഎന്‍എ പ്രോഗ്രാം, ഡിന്നര്‍, മ്യൂസിക് കണ്‍സേര്‍ട്ട് തുടങ്ങിയവയോടെ പര്യവസാനിക്കും.

കെസിസിഎന്‍എ ഭാരവാഹികളായ തോമസ് മൊട്ടയ്ക്കല്‍ (ചെയര്‍മാന്‍), അനിയന്‍ ജോര്‍ജ് (പ്രസിഡന്റ്), ഡോ. ഗോപിനാഥന്‍ നായര്‍ (സെക്രട്ടറി), അലക്സ് ജോണ്‍ (ട്രഷറര്‍), ദിലീപ് വര്‍ഗീസ്, അറ്റോര്‍ണി തോമസ് അലന്‍, മധു രാജന്‍, രാജ് ദാനിയേല്‍, ജിബി തോമസ്, ജോണ്‍ വര്‍ഗീസ് എന്നിവരാണ് ബിസിനസ് നൈറ്റിനു നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം