അമികോസ് കുവൈറ്റ് ചാപ്റ്റര്‍ വാര്‍ഷികാഘോഷം നടത്തി
Thursday, February 11, 2016 7:58 AM IST
കുവൈത്ത്: മാര്‍ ഇവാനിയോസ് കോളജ് പൂര്‍വവിദ്യാര്‍ഥികളുടെ സംഘടനയായ അമികോസ് കുവൈറ്റ് ചാപ്റ്ററിന്റെ 19-ാമത് വാര്‍ഷികാഘോഷം മംഗഫ് കേംബ്രിഡ്ജ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി അഞ്ചിനു നടന്നു.

കുവൈത്തില്‍ സാമൂഹിക, സാംസ്കാരിക, മാനവശേഷി മേഘലയില്‍ നിറ സാന്നിധ്യമായ ഷെയ്ഖ് അബ്ദുള്ള ഫഹദ് അല്‍ അഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കുവൈത്തിന്റെ വളര്‍ച്ചയ്ക്ക് പ്രവാസികളായ ഇന്ത്യക്കാരുടെ സേവനം പ്രശംസാര്‍ഹമാണെന്ന് അദ്ദേഹം അനുസ്മരിച്ചു. അമികോസ് കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡന്റ് അഡ്വ. ഷിബു ജേക്കബ് അധ്യക്ഷത വഹിച്ചു.

പ്രശസ്ത പിന്നണി ഗായകരായ രഞ്ജിനി ജോസ്, റിജു ജേക്കബ് എന്നിവര്‍ അവതരിപ്പിച്ച മ്യൂസിക്കല്‍ പ്രോഗ്രാം ‘ങകഇഛടഥങജഒഛചഥ 2016’ പരിപാടിയുടെ മുഖ്യാകര്‍ഷണമായിരുന്നു. നാഷണല്‍ ബാങ്ക് ഓഫ് കുവൈത്ത് പ്ളാറ്റിനം സ്പോണ്‍സറും ട്രേഡ് ലിങ്ക്സ് കുവൈത്ത് ഇവന്റ് സ്പോണ്‍സറുമായ പരിപാടിയില്‍ നാനൂറോളം അംഗങ്ങള്‍ പങ്കെടുത്തു.

ഫാ. ബിനോയ് കൊച്ചുകാരിക്കത്തില്‍, ജനറല്‍ സെക്രട്ടറി നോയല്‍ ചെറിയാന്‍, ജയ്സണ്‍ വര്‍ഗീസ്, ഡോ. ഗ്രേസ് അലക്സ്, കുരുവിള തോമസ്, ജോണ്‍ മാത്യു, നവീന്‍ കുര്യന്‍, കമാല്‍ കോശി, അഞ്ജു അന്നാ ജേക്കബ്, നിജു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സിദ്ദിഖ് വലിയകത്ത്