റെനി പൌലോസ് ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി
Wednesday, February 10, 2016 7:31 AM IST
കലിഫോര്‍ണിയ: ഫോമയുടെ 2016-18 ലേക്കുള്ള വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു കലിഫോര്‍ണിയയില്‍നിന്നുള്ള റെനി പൌലോസ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു.

2010-ല്‍ ലാസ് വേഗസില്‍ നടന്ന മലയാളി മങ്ക മത്സരത്തില്‍ ഫസ്റ് റണ്ണര്‍ അപ്പര്‍ ആയി ഫോമായില്‍ തന്റെ സാന്നിധ്യം അറിയിച്ചു. 2010-12 വരെ ഫോമായുടെ നാഷണല്‍ കമ്മറ്റിയില്‍ വനിതാ പ്രതിനിധിയായിരുന്നു. 2012-14-ലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ജോ. സെക്രട്ടറിയായി നോമിനേറ്റു ചെയ്തു. 2012-ല്‍ ഷിപ്പില്‍ നടന്ന ഇലക്ഷനില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെ ജയിച്ച വ്യക്തിയാണ് റെനി പൌലോസ്.

2013-ലെ കേരള കണ്‍വന്‍ഷന്റെ വിജയത്തിനു പിന്നില്‍ റെനിയുടെ ആത്മാര്‍ഥതയും സേവനവും എടുത്തുപറയത്തക്കതാണ്. 2012-ല്‍ ഷിക്കാഗോയില്‍ നടന്ന യംഗ് പ്രഫഷണല്‍ സമ്മിറ്റില്‍ സജീവമായ പങ്കു വഹിച്ചു. 2013-ല്‍ ന്യൂയോര്‍ക്കില്‍ നടത്തിയ സമ്മിറ്റിന്റെ നാഷണല്‍ കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014-ല്‍ ഫിലഡല്‍ഹിയായില്‍ നടന്ന നാഷണല്‍ കണ്‍വന്‍ഷനിലും റെനി കഴിവു തെളിയിച്ചിട്ടുണ്ട്.

ആത്മവിശ്വാസവും പ്രവര്‍ത്തന ശൈലിയും സൌഹൃദ് ബന്ധങ്ങളുമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുവാന്‍ തന്നെ പ്രേരിപ്പിച്ചതെന്നു റെനി അഭിപ്രായപ്പെട്ടു.

ഫോമായുടെ ഇലക്ഷനില്‍ പാനല്‍ സിസ്ററ്റത്തോടു റെനിക്കു താത്പര്യമില്ല. നമ്മുടെ മലയാളികള്‍ ദീര്‍ഘദൃഷ്ടിയുള്ളവരാണ്. ഒരു ലീഡര്‍ഷിപ്പ് സ്ഥാനത്തേക്കു വരാന്‍ പറ്റിയ അംഗങ്ങളെ തെരഞ്ഞെടുക്കുവാനുള്ള വിവേകബുദ്ധി അവര്‍ക്കുണ്ട്. ഫോമായുടെ വളര്‍ച്ചയ്ക്കു പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരെ അംഗങ്ങള്‍ തെരഞ്ഞെടുക്കണം. അതിനു പാനലിലോ, പാര്‍ട്ടിയോ, റിലീജിയനോ ബാധകമാകരുത്. താന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു വന്നാല്‍, ആരു ജയിച്ചാലും അവരോടൊരുമിച്ചു പ്രവര്‍ത്തിക്കുമെന്ന് ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷനിസ്റ് ആയി ജോലി ചെയ്യുന്ന റെനി പറയുന്നു.