വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനം നടത്തി
Wednesday, February 10, 2016 7:30 AM IST
ന്യൂറൊഷേല്‍: വെസ്റ് ചെസ്റര്‍ മലയളി അസോസിയേഷന്റെ 2016 ലെ പ്രവര്‍ ത്തനോദ്ഘാടനം ന്യൂറൊഷേലില്‍ ഉള്ള ഷെയര്‍ലിസ് ഇന്ത്യന്‍ റസ്ററന്റില്‍ സംഘടിപ്പിച്ചു.

ചാരിറ്റിക്കു മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുവാനും പരമാവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പാവപ്പെട്ടവരേയും സാധാരണക്കാരെയും സഹായിക്കുകയും എന്നുള്ളതാണ് അസോസിയേഷന്റെ ഈ വര്‍ഷത്തെ മുഖ്യ ലക്ഷ്യം. ജനഹൃദയങ്ങളിലേക്ക് ആകര്‍ഷിക്കത്തക്ക വിധത്തില്‍ അസോസിയേഷന്റെ രൂപകല്പനയില്‍ മാറ്റം വരുത്തുവാനും കമ്മിറ്റിയില്‍ തീരുമാനമായി.

മാര്‍ച്ചു മാസം മെംബര്‍ഷിപ്പ് മാസമായി ആചരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഇതിനായി കൊച്ചുമ്മന്‍ ജേക്കബ് ചെയര്‍മന്‍ ആയും ഗണേശ് നായര്‍, കെ.ജെ. ഗ്രിഗറി, ജെ. മാത്യൂസ്, വിപിന്‍ ദിവാകരന്‍, ജോണ്‍ മാത്യു (ബോബി), കെ.ജി. ജനാര്‍ദ്ദനന്‍ എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു.

ഏപ്രിലില്‍ ഈസ്റര്‍, വിഷു, ഫാമിലി നൈറ്റ് എന്നിവ നടത്തുവാനും കോഓര്‍ഡിനേറ്റേഴ്സ് ആയി ജോയ് ഇട്ടനെയും എം.വി. കുര്യനെയും നിയമിച്ചു. മേയില്‍ വനിതാ ഫോറത്തിന്റെ സെമിനാര്‍ നടത്തുവാനും ഷൈനി ഷാജന്‍, രത്നമ്മ രാജനെയും ചുമതലപ്പെടുത്തി.

മേയില്‍ നടത്തുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടോപ്പം ഒരു ഇലക്ഷന്‍ ടിബേറ്റ് നടത്താനും ജൂണില്‍ വിവിധ സെമിനാറുകള്‍ നടത്തുവാനും കോഓര്‍ഡിനേറ്റേഴ്സ് ആയി രാജന്‍ ടി. ജേക്കബ്, ചാക്കോ പി. ജോര്‍ജ് (അനി), ഡോ. ഫിലിപ്പ് ജോര്‍ജ്, ജോണ്‍ സി. വര്‍ഗീസ് എന്നിവരെ ചുമതലപ്പെടുത്തി.

യുവാക്കളെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനുവേണ്ടി ഒരു യൂത്ത് ഫെസ്റിവല്‍ ജൂലൈയില്‍ നടത്താനും ലിജോ ജോണിനെ കോഓര്‍ഡിനേറ്റര്‍ ആയും നിയമിച്ചു. ഓഗസ്റില്‍ ഫാമിലി പിക്നിക് നടത്താനും കോഓര്‍ഡിനേറ്റേഴ്സ് ആയി ജോണ്‍ തോമസ്, രാജ് തോമസ്, കെ.ജെ. ഗ്രിഗറി, സുരേന്ദ്രന്‍ നായര്‍ എന്നിവരെയും ചുമതലപ്പെടുത്തി.

ഒക്ടോബറില്‍ റിട്ടയര്‍മെന്റ് സെമിനാറുകള്‍ നടത്താനും കോഓര്‍ഡിനേറ്റേഴ്സ് ആയി കെ.ജെ. ഗ്രിഗറി, ജെ. മാത്യുസ്, സുരേന്ദ്രന്‍ നായര്‍, ലിജോ ജോണ്‍ എന്നിവരെ നിയമിച്ചു.

അമേരിക്കന്‍ പൊളിറ്റിക്സില്‍ മലയാളി പ്രാതിനിത്യം ഉറപ്പിക്കുവനും നമ്മുടെ യുവ തലമുറയെ അമേരിക്കന്‍ പൊളിറ്റിക്സിലേക്ക് ആകര്‍ഷിക്കുവാനും പൊളിറ്റിക്കല്‍ കാമ്പയിനൊപ്പം ഒരു ഇലക്ഷന്‍ ടിബേറ്റ് നടത്താനും തീരുമാനിച്ചു. കോഓര്‍ഡിനേറ്റേഴ്സ് ആയി കൊച്ചുമ്മന്‍ ടി. ജേക്കബ്, തോമസ് കോശി എന്നിവരെ ചുമതലപ്പെടുത്തി.

നവംബര്‍ മാസം ചാരിറ്റി മാസമായി ആചരിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ കോഓര്‍ഡിനേറ്റേഴ്സ് ആയി കെ.ജെ. ഗ്രിഗറി, കെ.ജി. ജനാര്‍ദ്ദനന്‍, രാജന്‍ ടി. ജേക്കബ്, എം.വി. കുര്യന്‍, ഷാജി ആലപ്പാട്ട്, നിതിഷ് ഉമ്മന്‍ എന്നിവരെ ചുമതലപ്പെടുത്തി.

ഡിസംബറില്‍ വനിതാ ഫോറത്തിന്റെ ബാങ്ക്വറ്റ് നൈറ്റും ക്രിസ്മസ്-ന്യൂ ഇയര്‍ അഘോഷവും നടത്താനും തീരുമാനമായി. വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ മുഖപത്രമായ കേരള ദര്‍ശനത്തിന്റെ ചീഫ് എഡിറ്റര്‍ ആയി ഗണേഷ് നായരെയും നിയമിച്ചു. ഓണത്തോടനുബന്ധിച്ച് സുവനീറും പുറത്തു ഇറക്കും.

ചടങ്ങില്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ എം.വി. ചാക്കോയെ അഭിനന്ദിച്ചു. സെക്രട്ടറി ടെറന്‍സണ്‍ തോമസ്, വൈസ് പ്രസിഡന്റ് തോമസ് കോശി, ട്രഷറര്‍ കെ.കെ. ജോണ്‍സണ്‍, ജോ. സെക്രട്ടറി ആന്റോ വര്‍ക്കി എന്നിവര്‍ സംസാരിച്ചു.