ലീഡ്സ് ഈഗോ ബേണിംഗ് പരിശീലനം ഒന്നാം ഘട്ടം സമാപിച്ചു
Tuesday, February 9, 2016 10:05 AM IST
ജിദ്ദ: ലീഡ്സ് ആഭിമുഖ്യത്തില്‍ പ്രവാസി പ്രഫഷണലുകളുടെ സമ്പാദ്യ ശീലങ്ങളും ജീവിത പ്രശ്നങ്ങളും ആഴത്തില്‍ പഠിച്ച്, അതിനു പ്രതിവിധി കണ്െടത്തുന്നതിനുവേണ്ടി തയാറാക്കിയ പരിശീലന പരിപാടിയായ ടാപ് (ട്രൂത്ത് ആപ്ളിക്കേഷന്‍ പ്രോഗ്രാം) ഒന്നാം ഭാഗം പ്രത്യേക പരിപാടികളോടെ ജിദ്ദ ഇംപാല ഗാര്‍ഡനില്‍ സമാപിച്ചു.

കഴിഞ്ഞ രണ്ടു മാസമായി ജിദ്ദ ഇംപാല ഓഡിറ്റോറിയത്തില്‍ വിവിധ മേഖലയില്‍ പ്രാമുഖ്യം തെളിയിച്ച 35 പ്രഫഷണലുകള്‍ക്ക് നടത്തി വരുന്ന പരിശീലന പരിപാടിയില്‍ ഈഗോ ബെര്‍നിംഗ്, ഗോള്‍ സെറ്റിംഗ്, സമ്പാദ്യ ശീലം, ബാധ്യത, എളിമ, ആരോഗ്യം, ധാര്‍മിക ജീവിതം എന്നിവ കോര്‍ത്തിണക്കിയതായിരുന്നു പരിശീലന പരിപാടി.

മസ്റര്‍ ട്രെയിനര്‍മാരായ ഡോ. ഇസ്മയില്‍ മരിതേരി, എം.എം. ഇര്‍ഷാദ് എന്നിവര്‍ക്ക് അബാസ് ചെമ്പന്‍, മൂസക്കുട്ടി വെട്ടിക്കാട്ടിരി എന്നിവര്‍ മെമെന്റൊ നല്‍കി ആദരിച്ചു. പ്രശസ്ത കലാകാരനും ലീഡ്സ് ചിത്രകലാ അധ്യാപകനുമായ അരുവി മോങ്ങം ഇബ്രാഹിം ശംനാടില്‍ നിന്നും പ്രശസ്തി പത്രം ഏറ്റുവാങ്ങി.

ഇസ്മായില്‍ നീരാട്, സലാം കാളികാവ്, രഫീഖ് കടലുണ്ടി, അമീര്‍ഷാ, ഫിറോസ്, നാസര്‍ വേങ്ങര എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍