റോക്ക്ലന്‍ഡില്‍ 'സ്നേഹസംഗീതം' മേയ് 14ന്, ടിക്കറ്റ് വില്പന കിക്കോഫ് ചെയ്തു
Tuesday, February 9, 2016 8:30 AM IST
ഓറഞ്ച് ബര്‍ഗ് (ന്യൂയോര്‍ക്ക്): സംഗീതസപര്യ ജീവിത വ്രതമാക്കിയ കെ.ഐ. അലക്സാണ്ടറിന്റെ ഉടമസ്ഥതയിലുള്ള സാധക മ്യൂസിക്കിന്റെ ആഭിമുഖ്യത്തില്‍ എം.ജി. ശ്രീകുമാറിന്റെ സ്നേഹ സംഗീതം ഗാനമേളയുടെ ടിക്കറ്റ് വില്പന കിക്ക്ഓഫ് റോക്ക്ലാന്‍ഡ് കൌണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍ നിര്‍വഹിച്ചു.

മേയ് 14ന് ക്ളാര്‍ക്ക്സ് ടൌണ്‍ സൌത്ത് സ്കൂളിലാണ് എം.ജി. ശ്രീകുമാര്‍, രഞ്ജിനി ജോസ്, അനൂപ്, സമ്മി സാമുവല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന ഗാനമേള അരങ്ങേറുക. അലക്സാണ്ടറും ഗായകസംഘത്തിലുണ്ട്. ജീവിതത്തിലുണ്ടായ അനുഭവങ്ങളുടെ പാശ്ചാത്തലത്തില്‍ യേശു ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസത്തിന്റെ പ്രഖ്യാപനം കൂടിയാണ് സ്നേഹസംഗീതം എന്നു എം.ജി. ശ്രീകുമാര്‍ പറഞ്ഞു.

മികച്ച ഗായകനായ അലക്സാണ്ടര്‍ നല്‍കുന്ന സംഭാവനകള്‍ വിലപ്പെട്ടതാണെന്നു ഡോ. ആനി പോള്‍ അനുസ്മരിച്ചു.

ക്രൈസ്തവ ഭക്തിഗാനങ്ങളാണു സ്നേഹസംഗീതം. ഈ രംഗത്തെ മികച്ച ഗാനങ്ങള്‍ പുതുമയാര്‍ന്ന രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ അതൊരു വ്യത്യസ്താനുഭവമായിരിക്കുമെന്ന് അലക്സാണ്ടര്‍ പറഞ്ഞു. പരിപാടി സ്പോണ്‍സര്‍ ചെയ്യാന്‍ തനിക്കും സാധക മ്യൂസിക്കിനും കഴിഞ്ഞതില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.

ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജോര്‍ജ് തുമ്പയില്‍ പോസ്ററിന്റെ കിക്ക്ഓഫ് നിര്‍വഹിച്ചു. സുനില്‍ ട്രൈസ്റാര്‍, പോള്‍ കറുകപ്പള്ളി, ഷാജിമോന്‍ വെട്ടം, ഏലിയാസ് വര്‍ക്കി, മിത്രാസ് രാജന്‍, ബിന്ധ്യ പ്രസാദ്, ദാസ് കണ്ണം കുഴി, ഹരികുമാര്‍ രാജന്‍, ബോബി തോമസ്, റോയ് കെ. ജോര്‍ജ്, രാജു യോഹന്നാന്‍, ഷിബു പീറ്റര്‍, വിവേക് നായര്‍, മുഖ്യ സ്പോണ്‍സര്‍ പ്രസാദ് മാത്യു, ജോണ്‍ മാത്യു തുടങ്ങി നിരവധി പേര്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു.

കുട്ടികളെ സംഗീതം പഠിപ്പിക്കുന്നതിനും ടിക്കറ്റിനും വിവരങ്ങള്‍ക്കും കെ.ഐ. അലക്സാര്‍ 267 632 1557, മഹലഃസശഴിമശീൌേ@ഴാമശഹ.രീാ